city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറുമായി കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു; ഡ്രൈവറും യുവതിയും ആശുപത്രിയില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30.03.2017) കാറുമായി കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കും യുവതിക്കും സാരമായി പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ എസ് ബി ഐ ശാഖത്ത് സമീപമാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷാഡ്രൈവര്‍ നടക്കാവ് കാപ്പിലെ നൗഷാദ്(31), യാത്രക്കാരിയായ എടാച്ചുമ്മലിലെ ജിനി(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറുമായി കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു; ഡ്രൈവറും യുവതിയും ആശുപത്രിയില്‍

തൃക്കരിപ്പൂര്‍ ടൗണിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ബസിനെ മറികടന്ന് മുന്നോട്ടെടുത്ത കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിടുകയും എസ് ബി ഐ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മതിലില്‍ ഇടിച്ച് മറിയുകയുമായിരുന്നു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Trikaripur, Car, Auto-rickshaw, Driver, Hospital, Wall, Accident, Injured, Bus, Natives, Accident; 3 hospitalized.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia