city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുദ്യോഗസ്ഥന്‍ ഭീകരവാദ സംഘടനയുടെ ആളാണെന്ന് മുസ്ലിം ലീഗ് നേതാവ് എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 03/03/2017) ഗവ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍. എസ് എഫ് ഐ നേതാവ് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ശേഷമാണ് എം എസ് എഫ് പ്രവര്‍ത്തകരെ പരാതി പോലും ഇല്ലാതെ കസ്റ്റഡിയിലെടുത്ത് സി ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കാസര്‍കോട് പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നീചമായ പ്രവര്‍ത്തിയായിരുന്നു കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നടന്നത്. അതിന് നേതൃത്വം നല്‍കിയത് ഭീകരവാദ സംഘടനയുമായി ബന്ധം പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത നേതാക്കളെയും, മാധ്യമ പ്രവര്‍ത്തകനെയും സി ഐയും സഖാവ് പോലീസുകാരും ചേര്‍ന്ന് മര്‍ദിച്ചു. സ്‌റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറുന്നതിന് പകരം അസഭ്യ ഭാഷയിലാണ് പോലീസുകാര്‍ സംസാരിച്ചത്. സി ഐയുടെ ബയോഡാറ്റ പരിശോധിച്ചാല്‍ ഏത് ഭീകര സംഘടനയിലാണ് പ്രവര്‍ത്തിച്ചതെന്ന് ഞങ്ങള്‍ക്കറിയാം, അദ്ദേഹം ആരുടെ ആശയക്കാരനാണെന്ന് ഞങ്ങള്‍ക്കറിയാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തി എന്താണെന്നും ഞങ്ങള്‍ക്കറിയാം. പക്ഷേ മാന്യത കൊണ്ടാണ് അത് പുറത്തുപറയാത്തതെന്നും യൂത്ത് ലീഗിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ സംസാരിക്കവെ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുദ്യോഗസ്ഥന്‍ ഭീകരവാദ സംഘടനയുടെ ആളാണെന്ന് മുസ്ലിം ലീഗ് നേതാവ് എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട് സി ഐ മണല്‍ മാഫിയയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നയാളാണ്, അതുകൊണ്ട് അദ്ദേഹത്തിനെതിരെ മുസ്ലിം ലീഗ് തിരിഞ്ഞിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഞങ്ങളൊക്കെ മണല്‍ മാഫിയയുടെ ആള്‍ക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ആരാണ് ഇവിടെ മണല്‍ കച്ചവടം നടത്തുന്നതെന്നും, ആരാണ് അവരെ സംരക്ഷിക്കുന്നതെന്നും, ആരുടെ കൂടെയാണ് അവര്‍ അന്തിയുറങ്ങുന്നതെന്നും കാസര്‍കോട്ടെ പോലീസിനറിയാം.

പരാതിയൊന്നും ഇല്ലാതെയാണ് എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് പറഞ്ഞ സി ഐ പിന്നീട് തന്റെ ഡ്രൈവറെയും, പോലീസ് സ്‌റ്റേഷനിലെ പാറാവുകാരനെയും മര്‍ദിച്ചുവെന്നാണ് വ്യക്തമാക്കിയത്. പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ 365 ദിവസം സമരം ഇരിക്കാനും പാര്‍ട്ടി തയ്യാറാണ്. മംഗളൂരുവില്‍ പോകുമ്പോള്‍ പിന്തുണച്ച യൂത്ത് ലീഗായിരിക്കില്ല ഇതെന്നും എ അബ്ദുര്‍ റഹ് മാന്‍ മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട് സി ഐ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പാര്‍ട്ടി നീങ്ങുമെന്നും അബ്ദുര്‍ റഹ് മാന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Police, Assault, Investigation, Muslim-league, MSF, Youth League, Top-Headlines, A Abdul Rahman alleges Police officer had link with terrorist organisation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia