ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘം അറസ്റ്റില്‍; പിടിയിലായത് അഞ്ച് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍, മോഷ്ടിക്കാനിറങ്ങിയത് മദ്യപിക്കാന്‍ പണത്തിനു വേണ്ടിയെന്ന് മൊഴി
Mar 9, 2017, 11:25 IST
ബന്തിയോട്: (www.kasargodvartha.com 09/03/2017) ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. മുളിയാറിലെ ഉമ്മര്‍ ഫാറൂഖ് (31), എടനീര്‍ എതിര്‍തോട്ടെ റസാഖ് (30), കായംകുളം സ്വദേശിയും ബദിയടുക്ക ബാറടുക്കയില്‍ താമസക്കാരനുമായ റഹീം (32) എന്നിവരെയാണ് കുമ്പള അഡീ. എസ്.ഐ. പി. സോമയ്യ അറസ്റ്റു ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ചേവാര്‍ മണ്ടേക്കാപ്പിലെ ക്ഷേത്രത്തിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ മോഷണക്കേസുകളിലെ പ്രതികളാണെന്ന് വ്യക്തമാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും പിക്കാസും പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച പണവും പോലീസ് കണ്ടെടുത്തു.
ബാറടുക്ക, കന്യപ്പാടി, മുണ്ട്യത്തടുക്ക, പുത്തിഗെ ഭാഗങ്ങളിലെ അഞ്ച് ക്ഷേത്രങ്ങളിലെ ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്ന കേസിലെ പ്രതികളാണ് സംഘമെന്ന് പോലീസ് പറഞ്ഞു. മുഗു സുബ്രായ ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്തതും ഇതേ സംഘമാണെന്നും പോലീസ് വ്യക്തമാക്കി. പെയ്ന്റിംഗ് തൊഴിലാളികളാണ് അറസ്റ്റിലായ പ്രതികള്‍. മദ്യപിക്കാന്‍ പണത്തിനു വേണ്ടിയാണ് മോഷണത്തിനിറങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bandiyod, Robbery, case, Police, arrest, Accuse, Temple, news, 3 robbers arrested