city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/03/2017) റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകള്‍ മോഷ്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ പോലീസ് പിടിയിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് ടൗണില്‍വെച്ചാണ് രണ്ടംഗസംഘത്തെ പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് വടകരമുക്കിലെ ഷംസീര്‍ (19), ചിത്താരിയിലെ അബ്ദുല്‍ മുനീബ് (18) എന്നിവരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും മറ്റു നടപടിക്രമങ്ങള്‍ക്കും ശേഷം ഇരുവരെയും ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകള്‍ മോഷ്ടിച്ചുകടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഷംസീറും അബ്ദുല്‍ മുനീബുമെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ നവരംഗ് ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍  ഉടമയുടെ കാറിന്റെ ടയറുകള്‍ മോഷണം പോയിരുന്നു. ബിയര്‍ പാര്‍ലറിന്  മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. പിന്നീട് തിരിച്ചുപോകുന്നതിനായി ബിയര്‍ പാര്‍ലര്‍ ഉടമ കാറിന് സമീപമെത്തിയപ്പോഴാണ് ടയറുകള്‍ ഇല്ലെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബിയര്‍ പാര്‍ലര്‍ ഉടമ പോലീസില്‍ പരാതി നല്‍കി.

പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പുലര്‍ച്ചെ കാഞ്ഞങ്ങാട് ടൗണിലെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയസാഹചര്യത്തില്‍ രണ്ട് യുവാക്കളെ കണ്ടെത്തിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ആദ്യം നല്‍കിയത്. ഇതോടെ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകള്‍ മോഷ്ടിക്കുന്നവരാണ് തങ്ങളെന്നും ബിയര്‍പാര്‍ലര്‍ ഉടമയുടെ വാഹനത്തിന്റെ ടയറുകള്‍ കവര്‍ന്നത് തങ്ങളാണെന്നും ഇവര്‍ വെളിപ്പെടുത്തി.

തങ്ങളുടെ കൂട്ടത്തില്‍ വേറെയും ആളുകളുണ്ടെന്നും ഇരുവരും വ്യക്തമാക്കി. രാത്രികാലങ്ങളില്‍ ദേശീയ-സംസ്ഥാനപാതകള്‍ക്കരികിലും വിവിധ സ്ഥാപനങ്ങള്‍ക്കുമുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ടയറുകള്‍ ഊരിയെടുത്ത് മറിച്ചുവില്‍ക്കുകയും അതുവഴി സാമ്പത്തികനേട്ടമുണ്ടാക്കുകയുമാണ് സംഘം ചെയ്യുന്നത്. ലോറി, കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ വാഹനങ്ങളുടെ ടയറുകളാണ് സംഘം മോഷ്ടിക്കാറുള്ളത്.

രാത്രി വൈകി എത്തുന്ന വാഹനങ്ങള്‍ റോഡരികുകളില്‍ നിര്‍ത്തി വാഹനങ്ങളിലുള്ളവര്‍ അടുത്തുള്ള ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയോ ഉറങ്ങുകയോ ചെയ്യുന്ന അവസരങ്ങളാണ് മോഷ്ടാക്കള്‍ മുതലെടുക്കുന്നത്. ഈ രീതിയില്‍ നിരവധി വാഹനങ്ങളുടെ ടയറുകള്‍ സംഘം മോഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. ഷംസീറും അബ്ദുല്‍ മുനീറുമായി ബന്ധമുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Tyre, Vehicles, Theft, Kanhangad, kasaragod, Robbery, Arrest, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia