ചപ്പുചവറുകള്‍ക്ക് തീ കൊടുക്കുന്നതിനിടെ സുഗന്ധദ്രവ്യ കുപ്പി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു
Feb 6, 2017, 13:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.02.2017) ചപ്പുചവറുകള്‍ക്ക് തീ കൊടുക്കുന്നതിനെ പൊള്ളലേറ്റ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗറിലെ പരേതരായ അബ്ദുല്‍ സലാം - സൈനബി ദമ്പതികളുടെ മകളും മംഗളൂരു സ്വദേശി സാദിഖിന്റെ ഭാര്യയുമായ സൗദ എന്ന സൗജത്തും(30) ഗര്‍ഭസ്ഥ ശിശുവുമാണ് മരിച്ചത്.
വീട്ടുപരിസരത്തെ ചപ്പുചവറുകള്‍ക്ക് തീ കൊടുക്കുന്നതിനെ ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23 ന് രാവിലെ എട്ട് മണിയോടെ ബാവാനഗറിലെ വീട്ടുപരിസരത്ത് ചപ്പുചവറുകള്‍ അടിച്ചുവാരി കൂട്ടി തീ കൊളുത്തുന്നതിനിടെയാണ് ശരീരത്തിലേക്ക് തീ പടര്‍ന്നത്. ആശുപത്രിയില്‍ ചികിത്സക്കിടെ ഞായറാഴ്ച മരണപ്പെടുകയായിരുന്നു.
ചപ്പുചവറുകള്‍ക്കിടയില്‍ തീപിടിച്ച് ഒഴിഞ്ഞ സുഗന്ധദ്രവ്യത്തിന്റെ കുപ്പി പൊട്ടിത്തെറിക്കുകയും സൗദയുടെ വസ്ത്രത്തിലേക്ക് തീ ആളിപ്പടരുകയുമായിരുന്നു. വയറുമുതല്‍ അരക്ക് താഴെ എഴുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ പൂര്‍ണ ഗര്‍ഭിണിയായ സൗദയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞ് നേരത്തെ തന്നെ യുവതിയുടെ വയറ്റിനകത്ത് വെച്ച് മരണപ്പെട്ടിരുന്നു.
നാലും രണ്ടും വയസ്സ് പ്രായമുള്ള ഫിദ, സിദ എന്നീ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട് സൗദക്ക്. തീര്‍ത്തും നിരാലംബ കുടുംബാംഗമായിരുന്ന യുവതിയുടെ ചികിത്സാ ചിലവ് മുഴുവന്‍ ബാവാനഗര്‍ സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരാണ് വഹിച്ചത്. യുവതിയുടെ മാതാവ് സൈനബി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാവാനഗറില്‍ നബിദിന ഘോഷയാത്ര കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. പിതാവ് അബ്ദുല്‍ സലാമും നേരത്തെ മരണപ്പെട്ടിരുന്നു. പൂര്‍ണ ഗര്‍ഭിണിയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മാതാവുമായ യുവതിയുടെ ദാരുണ മരണം കാഞ്ഞങ്ങാട് കടപ്പുറം-ബാവാനഗര്‍ പ്രദേശത്തെ ഏറെ ദു:ഖത്തിലാഴ്ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kerala, waste, Burnt, bottle, Women, died, Kanhangad, hospital, Mangalore, Souda, Baby, Women dies during burning wastes, Women and premature baby dies after burning injury