city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബോഡി ബില്‍ഡിംഗില്‍ കാസര്‍കോടിന്റെ താരമായി ശ്രീജിത്ത് ശ്രീധര്‍; ദേശിയ ശരീരസൗന്ദര്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും

ഉദുമ: (www.kasargodvartha.com 02/02/2017) ബോഡിബില്‍ഡിംഗില്‍ കാസര്‍കോടിന്റെ താരമായി മാറുകയാണ് ഉദുമ നാലാംവാതുക്കല്‍ സ്വദേശി ശ്രീജിത്ത് ശ്രീധര്‍. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സംസ്ഥാന ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ ശ്രീജിത്ത് ഈ മാസം ബംഗളൂരുവില്‍ നടക്കുന്ന മിസറ്റര്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.

പാലക്കുന്നിലെ ഹിറ്റ് ആന്‍ഡ് ഫിറ്റ് ജിംനേഷ്യത്തിലൂടെയാണ് ശ്രീജിത്ത് ഈ രംഗത്തേക്ക് കടന്നുവന്നത്. തുടക്കത്തില്‍ രാവിലെയും വൈകുന്നേരവും ജിമ്മിലേക്ക് നടന്നു പോകുന്ന ശ്രീജിത്തിനെ നോക്കി ആളുകള്‍ പരിഹസിച്ചിരുന്നു. എന്നാല്‍ ബോഡി ബില്‍ഡിംഗ് ആണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ശ്രീജിത്ത് പരിഹാസങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുകയുമായിരുന്നു.

ബോഡി ബില്‍ഡിംഗില്‍ കാസര്‍കോടിന്റെ താരമായി ശ്രീജിത്ത് ശ്രീധര്‍; ദേശിയ ശരീരസൗന്ദര്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും


2009, 2011, 2014, 2015 വര്‍ഷങ്ങളില്‍ മിസ്റ്റര്‍ കാസര്‍കോട് പട്ടം ശ്രീജിത്ത് നേടിയിരുന്നു. 2009 ല്‍ കേരള റണ്ണര്‍ അപ്പ് ആവുകയും ചെയ്തു. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനും ശ്രീജിത്ത് ശ്രീധറിന് അവസരം ഉണ്ടായിട്ടുണ്ട്. 2005 ല്‍ ബോഡി ബില്‍ഡിഗ് ആരംഭിച്ച ശ്രീജിത്ത് 2007 ല്‍ ഗ്രുപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി്. എല്ലാ ദിവസവും മുടങ്ങാതെയുള്ള പരിശീലനവും ചിട്ടയായ ജീവിത ചര്യയുമാണ് ഈ രംഗത്ത് തനിക്ക് വിജയിക്കാന്‍ കഴിഞ്ഞതെന്ന് ശ്രീജിത്ത് കാസര്‍കോട് വാര്‍ത്തേയാട് പറഞ്ഞു. ആഹാര ക്രമം പാലിക്കാനും പരിശീലനം നടത്തുവാനും, മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചത് തന്റെ വളര്‍ച്ചയ്ക്ക് പ്രചോദനമായി എന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

ചെന്നൈ, ബംഗളൂരു പോലുള്ള നഗരങ്ങളില്‍ മോഡലിംഗില്‍ പങ്കെടുത്തിട്ടുള്ള ശ്രീജിത്ത് മംഗളൂരു ശ്രീനിവാസ കോളജില്‍ നിന്നും എംബിഎ ബിരുദവും നേടിയിട്ടുണ്ട്. അവിടുത്തെ അധ്യാപകരായ ഹരി പ്രകാശ്, രാധാകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ പ്രചോദനവും സഹപാഠികളുടെ പ്രോത്സാഹനവും തന്റെ കരിയറിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

വളരെ അപൂര്‍വ്വമായി ലഭിക്കാറുള്ള ഇന്റര്‍നാഷണല്‍ ഫിറ്റ്‌നസ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റിന് ഉടമയാണ് ശ്രീജിത്ത്. ലോകം അറിയപ്പെടുന്ന ഒരു ഫിറ്റ്‌നസ് മോഡലായി മാറുക എന്ന സ്വപ്നവുമായി മുന്നോട്ടു പോകൂന്ന ശ്രീജിത്ത് കഠിന പ്രയത്‌നം നടത്താനുള്ള മനസും ലക്ഷ്യബോധവുമുണ്ടെങ്കില്‍ ഏത് ഉയരത്തിലും എത്തിച്ചേരാമെന്ന് തെളിയിച്ചിരിക്കുകയാണ്.

കുവൈത്തിലുള്ള പിതാവ് ആണ് മകന്റെ നേട്ടത്തിന് പിന്നിലെ പ്രേരകശക്തി. ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രമായി 300 രൂപയാണ് ചെലവ്. പിതാവിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ് ഇതുവരെ എത്താന്‍ സാധിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. പാലക്കാട്ടുകാരനായ സാബിത്ത് ആണ് കോച്ച്. ഈ മാസം അവസാനവാരത്തില്‍ നടക്കുന്ന മിസ്റ്റര്‍ ഇന്ത്യ മെന്‍ ഫിസിക്യൂ ( Mister India men physique) മത്സരത്തില്‍ മെഡല്‍ നേടാന്‍ ഉള്ള കഠിന പരിശ്രമത്തിലാണ് ശ്രീജിത്ത് ഇപ്പോള്‍.

നാലാംവാതുക്കലിലെ കെ ശ്രീധരന്‍ - ഗീത ദമ്പതികളുടെ മകനാണ്. ശോഭിത്ത്, അത്തീഷ് എന്നിവര്‍ സഹോദരങ്ങളാണ്.

Keywords:  kasaragod, Body-Building-Association, Body, Uduma, Nalamvathukkal, Quwait, Shreejith Sreedhar, Mr. Kerala, Mr. India, Uduma native wins Mr. Kerala body building championship 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia