പാചകവാതകം ചോര്‍ന്നതായുള്ള പ്രചാരണം പരിഭ്രാന്തി പരത്തി; മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറികള്‍ കാസര്‍കോട്ട് തടഞ്ഞു
Feb 21, 2017, 10:21 IST
പാചകവാതകം കയറ്റിവരുന്ന ലോറികളാണെങ്കിലും വെള്ളം ആവിയായി ടാങ്കറുകളില്‍ നിന്നും ചോര്‍ന്നൊലിച്ചത് ആവിയായ വെള്ളമാണെന്നും പാചകവാതകമാണെന്നും വ്യക്തമായി. ഈ ലോറികളിലെ ടാങ്കറുകളില്‍ നിന്നും ഒഴുകുന്നത് പാചകവാതകമാണെന്ന ആശങ്കയുണ്ടായതിനെ തുടര്‍ന്ന് പോലീസാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.
പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമായതോടെയാണ് ലോറികളെ യാത്ര തുടരാന്‍ അനുവദിച്ചത്. ചോര്‍ന്നത് പാചകവാതകമാണെന്ന പ്രചാരണം കാട്ടുതീ പോലെ പടര്‍ന്നതോടെ ആശങ്ക രൂക്ഷമായിരുന്നു. ലോറികള്‍ കടന്നുവന്ന റോഡില്‍ വ്യാപകമായി നനവുണ്ടായിരുന്നു. ദുരന്തസാധ്യത മുന്നില്‍ കണ്ട് ഫയര്‍ഫോഴ്‌സ് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
Keywords: Kasaragod, Kerala, Gas, Tanker Lorry, Gas tanker lorry, Fire Force, Rumor spread as gas leaked