city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടോറസ് വണ്ടികളിലൂടെയുള്ള അനധികൃത മണല്‍ക്കടത്ത് തുടരുന്നു; മണല്‍ മാഫിയാസംഘങ്ങളെ തളയ്ക്കാന്‍ പോലീസ് സ്‌ക്വാഡ് വിപുലീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 14/02/2017) ടോറസ് വണ്ടികളിലൂടെയുള്ള അനധികൃത മണല്‍ക്കടത്ത് തുടരുന്ന സാഹചര്യത്തില്‍ മണല്‍ മാഫിയാസംഘങ്ങളെ തളയ്ക്കാന്‍ പോലീസ് സ്‌ക്വാഡ് വിപുലീകരിച്ചു. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മണല്‍ക്കടത്ത് സജീവമാണ്. ഈ പോലീസ് സ്‌റ്റേഷനുകളിലാണ് പോലീസ് സ്‌ക്വാഡുകള്‍ വിപുലീകരിച്ചിരിക്കുന്നത്.
ടോറസ് വണ്ടികളിലൂടെയുള്ള അനധികൃത മണല്‍ക്കടത്ത് തുടരുന്നു; മണല്‍ മാഫിയാസംഘങ്ങളെ തളയ്ക്കാന്‍ പോലീസ് സ്‌ക്വാഡ് വിപുലീകരിച്ചു

കാസര്‍കോട് സി ഐയുടെയും കുമ്പള സി ഐയുടെയും മേല്‍നോട്ടത്തിലുള്ള സ്‌ക്വാഡുകള്‍ മണല്‍ക്കടത്ത് പിടികൂടാന്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ്. നഗരങ്ങളില്‍ രാത്രിയും പകലും വാഹനപരിശോധന ശക്തമാക്കിക്കഴിഞ്ഞു. മണല്‍ക്കടത്ത് തടയുന്നതിന് തിങ്കളാഴ്ച വൈകിട്ട് മണല്‍ കടത്തുകയായിരുന്ന ആറ് ടോറസ് വണ്ടികള്‍ കൂടി കാസര്‍കോട്ടുവെച്ച് പോലീസ് പിടികൂടി.

ഒരുമാസത്തിനിടയില്‍ തന്നെ ഇത്തരത്തിലുള്ള നിരവധി വാഹനങ്ങള്‍പോലീസ് പിടികൂടിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള സംഘങ്ങളാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് ടോറസ് വണ്ടികള്‍ ഉള്‍പെടെയുള്ള വാഹനങ്ങളില്‍ വന്‍തോതില്‍ മണല്‍ കടത്തുന്നത്. ഇതിനിടയില്‍ മണല്‍ക്കത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘട്ടനങ്ങളും പതിവാകുന്നത് പോലീസിന് മറ്റൊരു തലവേദനയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് മണല്‍ക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടിയത് നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. മഞ്ചേശ്വരം, ഉപ്പള, ഉളുവാര്‍ ഭാഗങ്ങളില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കിടമല്‍സരം അക്രമങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഉളുവാര്‍ കടവില്‍ നിന്നും കഴിഞ്ഞ ദിവസം 14 മണല്‍ക്കടത്ത് ലോറികള്‍ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Sand-Lorry, Police, Sands Mafia, Police Squad, Arrest, Police extends squad to track sand smuggling

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia