city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചതിച്ചവരെയാരെയും റഫീഖ് വെറുതെവിട്ടില്ല; ഒടുവില്‍ കൂട്ടാളികളുടെ ചതിയില്‍ റഫീഖ് വീണു, മുത്തലിബിനെയും ഹമീദിനെയും കൊലപ്പെടുത്തിയതും ചതിയാരോപിച്ച്

ഉപ്പള: (www.kasargodvartha.com 15/02/2017) തന്നെ ചതിച്ചവരെയാരും വെറുതെ വിടുന്ന സ്വഭാവമായിരുന്നില്ല കാലിയാ റഫീഖിന്. തന്നെ ചതിച്ച ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ (38) ഫഌറ്റിന് സമീപം വെച്ച് ഭാര്യയുടെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെയും മുന്നില്‍ വെച്ചാണ് കാലിയാ റഫീഖ് വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. ഒരു കാലത്ത് കാലിയാ റഫീഖിന്റെ സംഘത്തില്‍പെട്ടയാളായിരുന്നു മരിച്ച മുത്തലിബ്. മുത്തലിബിന്റെ അടുത്ത സുഹൃത്തും സംഘാംഗവുമായിരുന്ന ഉപ്പളയിലെ ഹമീദിനെ കൊലപ്പെടുത്തിയത് കാലിയാ റഫീഖും സംഘവുമായിരുന്നു. മുത്തലിബിന്റെ പല നീക്കങ്ങളെ കുറിച്ചും പോലീസിന് വിവരം നല്‍കിയത് ഹമീദാണെന്ന സംശയമാണ് ഹമീദിനെ വകവരുത്താന്‍ കാലിയാറഫീഖിനെ ഏല്‍പിച്ചത്.

കാലിയാ റഫീഖും സംഘവും കൊല ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ മുത്തലിബ് ഈ സമയം ഇവരെ ജയിലില്‍ നിന്നിറക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യാതിരുന്നതോടെ മുത്തലിബിനോടുള്ള പ്രതികാരം കാലിയാ റഫീഖിനുണ്ടായി. ഹമീദ് വധക്കേസില്‍ ജയിലില്‍ നിന്നുമിറങ്ങിയ കാലിയാ റഫീഖ് നേരെ ചെന്നത് മുത്തലിബിന്റെ അടുക്കലേക്കായിരുന്നു. ഇവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. മുത്തലിബുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച ശേഷമാണ് കാലിയാ റഫീഖ് ഇവിടെ നിന്നും പോയത്.

ഇതിനിടയില്‍ കര്‍ണാടകയില്‍ നിന്നും കഞ്ചാവുമായി വരികയായിരുന്ന കാലിയാ റഫീഖിനെ വിടഌകന്യാനയില്‍ വെച്ച് ഒരു ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ വിവരം ഓട്ടോഡ്രൈവര്‍ മുത്തലിബിനെ വിളിച്ചറിയിച്ചപ്പോള്‍ വെറുതെ വിടാന്‍ പാടില്ലെന്നും പോലീസിനെ ഏല്‍പിക്കണമെന്നും പറഞ്ഞത് സ്പീക്കര്‍ ഫോണിലൂടെ കാലിയാ റഫീഖ് കേട്ടിരുന്നു. കഞ്ചാവു കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന കാലിയാ റഫീഖ് ജയിലില്‍ നിന്നും പുറത്തുവന്ന അന്നു തന്നെ ഓട്ടോഡ്രൈവറെ പിടികൂടി കഴുത്തിന് വെട്ടിയിരുന്നു. ഓട്ടോഡ്രൈവറുടെ ചെവി പാതി മുറിഞ്ഞുപോയിരുന്നു. ഈ കേസിലും റഫീഖ് പിടിയിലായി മാസങ്ങളോളം ജയിലിലായിരുന്നു. വീണ്ടും പുറത്തിറങ്ങിയ കാലിയാ റഫീഖ് ഉപ്പളയിലെത്തുകയും മുത്തലിബിനെ കണ്ട് തങ്ങള്‍ തമ്മിലുള്ള വൈരാഗ്യം അവസാനിപ്പിക്കണമെന്ന് അറിയിക്കുകയും ചെയ്തതോടെ ഇരുവരും വീണ്ടും യോജിച്ചു. എന്നാല്‍ കാലിയാ റഫീഖിന്റെ ചതിയായിരുന്നു അതെന്ന് വൈകിയായിരുന്നു മനസിലായത്. കുഞ്ഞിന് ബ്രെഡും പാലും വാങ്ങി കാറില്‍ വരികയായിരുന്ന മുത്തലിബിനെ താമസിക്കുന്ന ഫഌറ്റിന് സമീപം എത്തിയപ്പോള്‍ മറ്റൊരു കാറിലെത്തിയ കാലിയാ റഫീഖും സംഘവും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയാണ് പ്രതികാരം തീര്‍ത്തത്.

കൈകുഞ്ഞുമായി ഭാര്യ കേണപേക്ഷിച്ചിട്ടും മുത്തലിബിനെ വെറുതെ വിടാന്‍  കാലിയാ റഫീഖ് തയ്യാറായിരുന്നില്ല. ഇതോടെ മുത്തലിബിന്റെ സഹോദരന്മാര്‍ കാലിയാ റഫീഖിനെ കൊല്ലുമെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. മുത്തലിബ് വധക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കാലിയാ റഫീഖ് പിന്നീട് പുറത്തിറങ്ങിയ ഉടനെ കാപ്പ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. കാപ്പ കേസിലെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ കാലിയാ റഫീഖിനെ ആറു മാസം മുമ്പ് ഉപ്പള ടൗണില്‍ വെച്ച് മുത്തലിബിന്റെ സഹോദരങ്ങളടക്കമുള്ള സംഘം വെടിവെച്ചിരുന്നു. കാലിയാ റഫീഖിന്റെ സംഘം തിരിച്ചും വെടിയുതിര്‍ത്തു. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘങ്ങള്‍ പിരിഞ്ഞുപോയത്. ഇതുമായി ബന്ധപ്പെട്ട് കാലിയാ റഫീഖിനും സംഘത്തിനുമെതിരെയും മുത്തലിബിന്റെ സഹോദരങ്ങള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെയും മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന റഫീഖ് അടുത്തിടെയാണ് വീണ്ടും പുറത്തിറങ്ങിയത്. ഏതുസമയത്തും തനിക്കു നേരെ അക്രമം മണത്ത കാലിയാ റഫീഖ് കരുതിത്തന്നെയാണ് നിന്നിരുന്നത്. പുറത്തുപോകുമ്പോഴെല്ലാം സംഘത്തോടൊപ്പമാണ് കാലിയാ റഫീഖ് പോയിരുന്നത്. എന്നാല്‍ സംഘത്തില്‍പെട്ടവര്‍ തന്നെ കാലിയാ റഫീഖിനെ ഒറ്റുകൊടുക്കുകയും മംഗളൂരു ബി.സി റോഡില്‍ വെച്ച് വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയതോടെ ഉപ്പളയുടെ പേടിസ്വപ്‌നമായ കാലിയാ റഫീഖ് അവിടെ പിടഞ്ഞു മരിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


ചതിച്ചവരെയാരെയും റഫീഖ് വെറുതെവിട്ടില്ല; ഒടുവില്‍ കൂട്ടാളികളുടെ ചതിയില്‍ റഫീഖ് വീണു, മുത്തലിബിനെയും ഹമീദിനെയും കൊലപ്പെടുത്തിയതും ചതിയാരോപിച്ച്


Related News:
കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ടു ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ




Keywords:  Kasaragod, Kerala, Uppala, Murder, Murder-case, Muthalib and hameed killed after blaming cheating.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia