സ്‌കൂട്ടറില്‍ കാറിടിച്ച് ലീഗ് നേതാവിന് ഗുരുതരം
Feb 21, 2017, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 21.02.2017) സ്‌കൂട്ടറില്‍ കാറിടിച്ച് മുസ്ലിം
ലീഗ് നേതാവിന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ലീഗ് നേതാവും, ചേരങ്കൈ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ചേരങ്കൈയിലെ ഗഫൂര്‍ (60) നാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ ചൗക്കി സി പി സി ആര്‍ ഐയ്ക്ക് സമീപമായിരുന്നു അപകടം.
സി പി സി ആര്‍ ഐ ഡയറക്ടറെ കണ്ട് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ പിന്നാലെ വന്ന ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ ഗഫൂറിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുന്ന് നിലഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
Keywords : Kasaragod, Accident, Injured, Top-Headlines, Muslim-league, Leader, Mogral Puthur, Scooter, Car, Gafoor Cherangai, Muslim League leader injured in accident.