മംഗളൂരുവിലെ വ്യാപാരിയെ ഉപ്പളയില്‍ നിന്നും തട്ടിക്കൊണ്ടുപോയി 43,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരെ കേസ്; രണ്ടുപേര്‍ പിടിയില്‍
Feb 5, 2017, 11:11 IST
ഉപ്പള: (www.kasargodvartha.com 05.02.2017) മംഗളൂരുവിലെ വ്യാപാരിയെ ഉപ്പളയില്‍ നിന്നും തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി 43,000 രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മംഗളൂരുവില്‍ സി സി ടി വി കട നടത്തുന്ന ജോഡ്കല്‍ സ്വദേശി പ്രേംകാന്തിന്റെ പാരാതിയില്‍ അറഫാത്ത്, നൗഷാദ് തുടങ്ങി ഒമ്പത് പേര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ഇവരില്‍ അറഫാത്തിനെയും നൗഷാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഉപ്പള നയാബസാറിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രേംകാന്ത്. പ്രേംകാന്ത് ഫ്‌ളാറ്റിന് കുറച്ചകലെ കാര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ അഞ്ചംഗ സംഘം എത്തുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ്രേംകാന്തിനെ ഇതേ കാറിനകത്തേക്ക് കയറ്റുകയും ചെയ്തു. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലിരുന്ന സംഘം പ്രേംകാന്തിനോട് കാറോടിക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ പെര്‍മുദെ, പൊസടിഗുംബെ ഭാഗങ്ങളിലേക്ക് പോവുകയും പ്രേംകാന്തിന്റെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു.
പ്രേംകാന്തിന്റെ എ ടി എം കാര്‍ഡുപയോഗിച്ച് എ ടി എം കൗണ്ടറില്‍ നിന്നും പണം ഭീഷണിപ്പെടുത്തി പിന്‍വലിച്ചു. ആകെ 43,000 രൂപയാണ് വ്യാപാരിയില്‍ നിന്നും കൈക്കലാക്കിയത്. ഇതിനിടെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗസംഘവും വ്യാപാരിയില്‍ നിന്നും പണം തട്ടിയെടുക്കുന്നതില്‍ പങ്കാളികളായി. പിന്നീട് തിരിച്ചുവരുന്നതിനിടെ ഉപ്പള ബായിക്കട്ടയില്‍ സംഘം ഇറങ്ങി സ്ഥലം വിടുകയാണുണ്ടായത്. സംഭവം സംബന്ധിച്ച് പ്രേംകാന്ത് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ശനിയാഴ്ച വൈകിട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്ളതായി പ്രേംകാന്ത് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Kidnap, Cash, Accuse, Arrest, Police, Investigation, Kasaragod, National, Uppala, Premkanth.