city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലിയാ റഫീഖിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്ന് സൂചന

ഉപ്പള: (www.kasargodvartha.com 15/02/2017) മംഗളൂരു കെ സി റോഡില്‍ വെടിയേറ്റും വെട്ടേറ്റും മരിച്ച കാലിയാ റഫീഖിനെ (38) കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍തന്നെയാണെന്ന് സൂചന. കാലിയാ റഫീഖ് കാറില്‍ മംഗളൂരു ഭാഗത്തേക്ക് പോകുന്ന വിവരം അക്രമികള്‍ക്ക് നേരത്തെതന്നെ വിവരം ലഭിച്ചതായാണ് പോലീസ് കരുതുന്നത്. ടിപ്പര്‍ ലോറി കാറിലിടിക്കാനും പിന്നാലെ എത്തുന്ന സംഘത്തിന് അക്രമം നടത്താനും സമയവും സന്ദര്‍ഭവും ലഭിച്ചത് ഇതുകൊണ്ടാണെന്നാണ് പോലീസ് കരുതുന്നത്.
കാലിയാ റഫീഖിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്ന് സൂചന

കാലിയാ റഫീഖിന്റെകൂടെ മറ്റുമൂന്ന് പേര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ അക്രമത്തെ പ്രതിരോധിക്കാതിരുന്നതും സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ഉപ്പള മണിമുണ്ടയിലെ സിയാദ് മാത്രമാണ് അക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ യുവാവിന് കൈക്ക് വെട്ടേറ്റിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ സംഭവം നടന്നയുടനെ സ്ഥലംവിട്ടതാണ് ഒറ്റുകൊടുക്കല്‍ നടന്നതായുള്ള സംശയം ബലപ്പെടുത്തുന്നത്. സദാസമയവും തോക്കും ആയുധങ്ങളുമായി സഞ്ചരിക്കാറുള്ള കാലിയാ റഫീഖും സംഘവും ഏത് അക്രമങ്ങള്‍ ഉണ്ടായാലും അപ്പോള്‍തന്നെ തിരിച്ചടിക്കാറുണ്ട്. എന്നാല്‍ കാലിയാ റഫീഖിനെ വെട്ടിക്കൊന്നപ്പോള്‍ ചെറിയരീതിയിലുള്ള ഒരു ചെറുത്തുനില്‍പ്പു പോലും കൂടെയുണ്ടായിരുന്നവരില്‍നിന്നും ഉണ്ടായിരുന്നില്ലെന്നത് സംശയം ബലപ്പെടുത്തുന്നു.

ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ വെടിച്ചുകൊന്നകേസില്‍ ജയിലില്‍നിന്നും ഇറങ്ങിയശേഷം ഉപ്പള ടൗണില്‍ മുത്തലിബിന്റെ ബന്ധുക്കളും കൂട്ടാളികളും കാലിയാ റഫീഖിനേയും സംഘത്തേയും കാറില്‍സഞ്ചരിക്കുമ്പോള്‍ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചിരുന്നു. ശക്തമായ തിരിച്ചടിയും വെടിവെപ്പുമാണ് കാലിയാ സംഘവും തിരിച്ചും നടത്തിയത്. ഇതുകൊണ്ടാണ് അന്ന് കാലിയാ റഫീഖ് തലനാഴിരയ്ക്ക് രക്ഷപ്പെട്ടത്. സ്ഥിരമായി ഭീഷണിയുള്ള കാലിയാ റഫീഖിന് ശക്തമായ സംഘബലം ഉണ്ട്. എന്നാല്‍ അക്രമം ഉണ്ടായപ്പോള്‍ തിരിച്ചടി നല്‍കാതെ സംഘാംഗങ്ങള്‍ ആയുധങ്ങള്‍ താഴെവെച്ചത് പാളയത്തില്‍തന്നെ ഒറ്റുകാരുണ്ടെന്നതിന് വ്യക്തമായ സൂചനയാണെന്നാണ് പോലീസ് കരുതുന്നത്.

അക്രമി സംഘത്തെയെല്ലാം തിരിച്ചറിഞ്ഞിട്ടുപോലും ദുര്‍ബലമായ പ്രതിരോധംപോലും കാലിയാ സംഘത്തില്‍നിന്നും ഉണ്ടായില്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുമ്പ് കാലിയാ റഫീഖ് കൊലചെയ്ത യുവാവിന്റെ ബന്ധു ഉള്‍പെടെ ഏതാനുംപേര്‍ പോലീസ് പിടിയിലായതായി സൂചനയുണ്ട്. അന്വേഷണത്തിന് കേരള പോലീസിന്റെ സഹായവും കര്‍ണാടക പോലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം.

Related News:
കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന; ഒരാള്‍ പിടിയില്‍

കാലിയാ റഫീഖ് മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Khaliya Rafeeque Murder Case, Accused, Police, Uppala, Murder case, Kasaragod,  Khaliya Rafeeque informed by own team members

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia