കാലിയാ റഫീഖ് മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചു
Feb 15, 2017, 02:03 IST
മംഗളൂരു: (www.kasargodvartha.com 15.02.2017) കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖ് (38) മംഗളൂരുവില്‍ കൊല്ലപ്പെട്ടു. മംഗളൂരു കെ സി റോഡില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയുള്ള കെട്ടേക്കാറില്‍ വെച്ചാണ് ടിപ്പര്‍ ലോറിയിലെത്തിയ സംഘം റഫീഖിനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു സംഭവം.
റഫീഖ് സഞ്ചരിച്ച റിറ്റ്‌സ് കാറിനെ മിനി ടിപ്പറില്‍ പിന്തുടര്‍ന്ന സംഘം കെട്ടേക്കാറില്‍ വെച്ച് കാറില്‍ ഇടിക്കുകയും, റഫീഖിനെ വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവ സമയം വെടിവെപ്പുണ്ടായതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. റഫീഖിന്റെ സുഹൃത്തുക്കളും സംഭവ സമയം കാറിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ഉള്ളാള്‍ എസ് ഐ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൃതദേഹം ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. ഉപ്പളയിലെ ഗുണ്ടാ നേതാവായിരുന്ന മുത്തലിബിനെ വീടിന് സമീപത്ത് വെച്ച് കാര്‍ തടഞ്ഞ് വെടിവെച്ചും വെട്ടിയും കൊന്ന കേസിലും റഫീഖ് പ്രതിയാണ്. 2015 ഡിസംബറില്‍ ഉപ്പളയില്‍ കാലിയ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘവും, മറ്റൊരു ഗുണ്ടാ സംഘവും പരസ്പരം വെടിവെപ്പ് നടന്നിരുന്നു.
Keywords : Kasaragod, Top-Headlines, Mangalore, Killed, Stabbed, Police, Investigation, Kaliya Rafeeque killed in Mangalore.