city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലിയാ റഫീഖ് വധം: നൂര്‍അലി അടക്കം രണ്ടു പേര്‍ പിടിയില്‍, വിട്‌ള സ്വദേശികളായ രണ്ടു പേരെയും ഉള്ളാള്‍ സ്വദേശിയെയും പോലീസ് ചോദ്യം ചെയ്തു വിട്ടു

ഉപ്പള: (www.kasargodvartha.com 17/02/2017) ഗുണ്ടാതലവന്‍ ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖിനെ വെടി വെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. മംഗളൂരു സ്വദേശികളായ രണ്ടു പേരെയാണ് ഉള്ളാള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം നേരത്തെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത വിട്‌ള സ്വദേശികളായ രണ്ടു പേരെയും ഉള്ളാള്‍ സ്വദേശിയായ ഒരു യുവാവിനെയും പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഉള്ളാളില്‍ നിന്നുള്ള ചിലരുടെ സഹായം കൊലയാളി സംഘത്തിന് ലഭിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഉള്ളാള്‍ സ്വദേശിയെയും മുമ്പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിട്‌ള സ്വദേശികളായ രണ്ടു പേരെയും ഉള്ളാള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രണ്ടു ദിവസമായി ചോദ്യം ചെയ്തുവരികയായിരുന്നു. കൊലയില്‍ ഇവരുടെ പങ്ക് തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചത്. അതേ സമയം കേസിലെ മുഖ്യപ്രതിയായ മണ്ണംകുഴിയിലെ നൂര്‍അലിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇയാളെ കൂടാതെ മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തില്‍പെട്ട മറ്റു രണ്ടു പേരും പോലീസ് പിടിയിലായതായി വിവരമുണ്ട്.

ഉപ്പള സ്വദേശികളായ മൂന്നു പേരും മംഗളൂരു സ്വദേശികളായ നാലു പേരുമാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ ഗുഢാലോചനയിലും സഹായികളായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കാലിയാ റഫീഖിന്റെ സംഘത്തില്‍പെട്ടവരും ഇയാളെ ചതിച്ചുകൊല്ലാന്‍ കൂട്ടുനിന്നതായാണ് പോലീസ് കരുതുന്നത്. കാലിയാ റഫീഖിനൊപ്പമുണ്ടായിരുന്ന ഫിറോസും മണിമുണ്ടയിലെ മുജീബും ഇതുവരെ പോലീസിന് മുന്നിലെത്തിയിട്ടില്ല. അതേസമയം അക്രമം തടയുന്നതിനിടെ കൈക്ക് വെട്ടേറ്റ മത്സ്യവില്‍പനക്കാരനായ സിയാദില്‍ നിന്നാണ് കൊലയാളികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്.

അതേസമയം പോലീസിന് രണ്ടു തോക്കുകളും ഏതാനും തിരകളും കിട്ടിയതായി അന്വേഷണം സംഘം വ്യക്തമാക്കുന്നു. ഈ തോക്കില്‍ ഒന്ന് കാലിയാ റഫീഖിന്റെ കൈയ്യിലുണ്ടായിരുന്നതാണെന്നും മറ്റൊന്ന് കാലിയാ റഫീഖിനെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കാണെന്നുമാണ് വിവരം. കൂടാതെ രണ്ട് കത്തിയും മുഖ്യപ്രതിയുടെ വീട്ടു പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തതായും സൂചനയുണ്ട്.

മംഗളൂരു സിറ്റി ക്രൈം ബ്യൂറോയും (സിസിബി), ഉള്ളാള്‍ പോലീസുമാണ് സംയുക്തമായി കേസ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് കേരളാ പോലീസിന്റെ സഹായം ഇതുവരെ തേടിയിട്ടില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കളെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി കാസര്‍കോട് കുണ്ടംകുഴിയില്‍ കുഴിച്ചിട്ട കേസ് അന്വേഷിച്ച അതേ ടീമാണ് കാലിയാ റഫീഖിന്റെ കേസ് അന്വേഷണവും ഏറ്റെടുത്തിട്ടുള്ളത്. അന്വേഷണ സംഘത്തില്‍ മലയാളി ഉദ്യോഗസ്ഥരെയും ഉള്‍പെടുത്തിയിട്ടുണ്ട്. പ്രതികളെ രണ്ട് ദിവസത്തിനകം തന്നെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

Related News:
കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന



Keywords:  Kasaragod, Kerala, Uppala, Police, custody, Murder-case, Kalia Rafeeque, Kalia Rafeeque murder: 2 in police custody.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia