city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊലയ്ക്ക് മുമ്പ് കാലിയാ റഫീഖിനെ കഞ്ചാവ് വലിപ്പിച്ചു; ഒറ്റുകാരന്‍ സംഘത്തില്‍ ചേര്‍ന്നത് മാസങ്ങള്‍ക്ക് മുമ്പ്, ലൗഡ്‌സീപക്കറിലിട്ട് കാറിലെ സംഭാഷണം കൊലയാളികളിലെത്തിച്ചു

ഉപ്പള: (www.kasargodvartha.com 18/02/2017) ഗുണ്ടാത്തലവന്‍ ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖിനെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തുന്നതിനു മുമ്പ് കൂടെയുണ്ടായിരുന്ന ഒറ്റുകാരന്‍ കാലിയയെ കഞ്ചാവ് വലിപ്പിച്ചതായി പുറത്തു വന്നു. ഉപ്പള ടൗണില്‍ നിന്നും കാലിയാ റഫീഖും സംഘവും പൂനെയിലേക്ക് അത്യാധുനിക തോക്കു വാങ്ങാനാണ് പുറപ്പെട്ടത്. വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപമെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ അവിടെ നിന്നും മാറ്റി റിറ്റ്‌സ് കാറില്‍ യാത്ര തുടരുകയായിരുന്നു.

ആദ്യം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് കൂട്ടാളിയായ ഫിറോസ് ആയിരുന്നു. പിന്നീട് റിറ്റ്‌സ് കാറിലേക്ക് യാത്ര മാറ്റിയപ്പോള്‍ ഒറ്റുകാരനാണ് ഡ്രൈവിംഗ് സീറ്റിലെത്തിയത്. ഇതിനിടെ കാലിയാ റഫീഖ് സ്ഥിരമായി കൊണ്ടുനടക്കാറുള്ള തോക്ക് സംഘത്തിലെ മറ്റുള്ളവര്‍ക്ക് കൈമാറാനും ട്രെയിന്‍ വഴി മംഗളൂരുവില്‍ നിന്നും പൂനെയിലേക്ക് യാത്ര യാത്ര ചെയ്യുമ്പോള്‍ തോക്ക് ഏല്‍പിക്കാനുമാണ് തീരുമാനിച്ചത്. ഇതിനിടയില്‍ റിറ്റ്‌സ് കാറിലേക്ക് യാത്ര മാറിയതോടെ ഒറ്റുകാരന്‍ കാലിയാ റഫീഖിനോട് കഞ്ചാവ് ആഞ്ഞുവലിക്കാന്‍ നിര്‍ദേശിച്ചു. കാലിയാ റഫീഖ് മദ്യമോ മറ്റോ കഴിക്കാറില്ല. കഞ്ചാവ് മാത്രമാണ് ഉപയോഗിക്കാറുള്ളത്. കാറില്‍ വെച്ച് കഞ്ചാവു വലിച്ച് ലക്കുകെട്ട കാലിയാ റഫീഖിനെ മുന്‍ സീറ്റില്‍ ഇരുത്തുകയായിരുന്നു. ഇതോടെ ഒറ്റുകാരന്റെ ബുദ്ധിപ്രവര്‍ത്തിച്ചു. തന്ത്രപൂര്‍വ്വം തന്റെ മൊബൈല്‍ ഫോണ്‍ ലൗഡ്‌സ്പീക്കറിലിട്ട് കാറിലെ സംഭാഷണങ്ങള്‍ കൊലയാളി സംഘത്തിന് കേള്‍പിച്ചുകൊണ്ടിരുന്നു.

തലപ്പാടി ടോള്‍ ബൂത്തിലെത്തിയപ്പോള്‍ കാലിയാ റഫീഖിന് ബോധമുണ്ടോ എന്ന് പരിശോധിക്കുന്നത് പോലെ കാലിയാ റഫീഖിന്റെ പേര് വിളിച്ച് നമ്മള്‍ ഇപ്പോള്‍ ടോള്‍ ബൂത്തി ലെത്തിയ കാര്യം അറിയുന്നുണ്ടോ എന്ന് ചോദിച്ചു. ഇതുപോലെ ഓരോ സ്ഥലത്ത് എത്തുമ്പോഴും കാലിയാ റഫീഖിനോട് ചോദിക്കുന്ന രീതിയില്‍ ഒറ്റുകാരന്‍ തങ്ങളുടെ കാര്‍ എവിടെ എത്തിയെന്ന കാര്യം കൃത്യമായി കൊലയാളി സംഘത്തെ അറിയിച്ചുകൊണ്ടിരുന്നു. കെ.സി റോഡിലെത്തുന്നതിന് തൊട്ടുമുമ്പും കാലിയാ റഫീഖിനെ വിളിച്ച് കെ.സി റോഡില്‍ എത്താന്‍ പോകുന്ന കാര്യം പറഞ്ഞു. ഇതിനിടയിലാണ് എതിര്‍ഭാഗത്ത് നിന്നും ടിപ്പര്‍ ലോറി റിറ്റ്‌സ് കാറിന് കുറുകെ നിര്‍ത്തിയത്.

ഇതോടെ കാലിയാ റഫീഖ് ഡോര്‍ തുറന്ന് പുറത്തിറങ്ങി തോക്കുചൂണ്ടുന്നത് പോലെ കൈചൂണ്ടി ലോറി ഡ്രൈവറോട് ധൈര്യമുണ്ടെങ്കില്‍ തന്റെ കാറിലിടിക്കാന്‍ വെല്ലുവിളിച്ചു. ഇതിനിടയില്‍ പിന്നാലെയെത്തിയ കൊലയാളി സംഘം കാലിയാ റഫീഖിന്റെ കൈക്ക് വെട്ടി. അക്രമം തടയാന്‍ സന്തതസഹചാരിയായ മണിമുണ്ടെയിലെ സിയാദ് തയ്യാറായപ്പോള്‍ കൂടെയുണ്ടായിരുന്ന ഫൈസലും ഒറ്റുകാരനും കാറില്‍ നിന്നും ഇറങ്ങിയോടി. ഒറ്റുകാരനാണ് തോക്കുവാങ്ങാന്‍ കൊണ്ടുപോവുകയായിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കിയതെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന ഫിറോസ് രക്ഷപ്പെട്ട് കാലിയാ റഫീഖിന്റെ ബന്ധുക്കളെ സംഭവം ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒറ്റുകാരന്‍ ഇതുവരെ ആരോടും ബന്ധപ്പെടുക പോലും ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
കാലിയാ റഫീഖും സംഘവും യാത്രചെയ്ത കാര്‍ കീഴൂര്‍ സ്വദേശിയുടേത്

കാലിയാ റഫീഖ് വധം: നൂറലിയടക്കം നാലുപേര്‍ അറസ്റ്റില്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും


കാലിയാ റഫീഖ് വധം: നൂര്‍അലി അടക്കം രണ്ടു പേര്‍ പിടിയില്‍, വിട്‌ള സ്വദേശികളായ രണ്ടു പേരെയും ഉള്ളാള്‍ സ്വദേശിയെയും പോലീസ് ചോദ്യം ചെയ്തു വിട്ടു

കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന

ചതിച്ചവരെയാരെയും റഫീഖ് വെറുതെവിട്ടില്ല; ഒടുവില്‍ കൂട്ടാളികളുടെ ചതിയില്‍ റഫീഖ് വീണു, മുത്തലിബിനെയും ഹമീദിനെയും കൊലപ്പെടുത്തിയതും ചതിയാരോപിച്ച്

കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ടു ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ

ദാരിദ്രത്തെ തുടര്‍ന്ന് മോഷണത്തിനിറങ്ങി, പിന്നീട് കൊടുംകുറ്റവാളിയായി; റഫീഖ് കാലിയാ റഫീഖായത് ഇങ്ങനെ

കാലിയാ റഫീഖിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്ന് സൂചന

കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന; ഒരാള്‍ പിടിയില്‍

കാലിയാ റഫീഖ് മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചു


കൊലയ്ക്ക് മുമ്പ് കാലിയാ റഫീഖിനെ കഞ്ചാവ് വലിപ്പിച്ചു; ഒറ്റുകാരന്‍ സംഘത്തില്‍ ചേര്‍ന്നത് മാസങ്ങള്‍ക്ക് മുമ്പ്, ലൗഡ്‌സീപക്കറിലിട്ട് കാറിലെ സംഭാഷണം കൊലയാളികളിലെത്തിച്ചു


Keywords:  Kasaragod, Kerala, Murder-case, Police, Investigation, Accuse, Kalia Rafeeque had Ganja before death.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia