ചീമേനി തുറന്ന ജയിലില്‍ ഗോ പൂജ: ജയിലിലും സംഘപരിവാര്‍ അജണ്ട; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
Feb 4, 2017, 13:39 IST
ചീമേനി: (www.kasargodvartha.com 04.02.2017)ചീമേനി തുറന്ന ജയിലില്‍ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായി പശുവളര്‍ത്തലിന്റെ മറവില്‍ ഗോ പൂജ നടത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. കര്‍ണാടകയിലെ ഒരു സ്വാമിയുടെ നേതൃത്വത്തിലാണ് ജയില്‍ സൂപ്രണ്ടും ജോയിന്റ് സൂപ്രണ്ടും തടവുകാരായ ആര്‍എസ്എസ് അനുഭാവികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗോ പൂജ നടത്തി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
കുള്ളന്‍ പശുവിനെ ജയിലിലേക്കു കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ഗോ മാതാവിനും ഭാരത് മാതാവിനും ജയ് വിളിച്ചുകൊണ്ടുള്ള ജയിലിലെ ആര്‍എസ്എസുകാരുടെ പൂജ നടന്നത്. കുള്ളന്‍ പശുവിന്റെ ചാണകം കത്തിച്ചു വിഭൂതിയുണ്ടാക്കി നല്‍കാനുള്ള പദ്ധതിയും നടന്നിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥര്‍ ആര്‍എസ്എസിന്റെ അജണ്ടയാണ് നടപ്പിലാകുന്നതെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
ഇതുസംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
Keywords: Kerala, kasaragod, cheemeni, Jail, BJP, RSS, cow, DYFI, Investigation, Protest, Politics, Cheemeni open jail