റോഡിന്റെ വീതിയിലുള്ള തര്‍ക്കം; യുവാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
Feb 9, 2017, 10:30 IST
തൃക്കരിപ്പൂര്‍:::: (www.kasargodvartha.com 09.02.2017) റോഡിന്റെ വീതി കുറക്കാനുള്ള നീക്കം ചോദ്യം ചെയ്ത യുവാവിന്റെ കാലും കയ്യും ഇരുമ്പ് ദ ണ്ഡ് കൊണ്ട് ഒരു സംഘം തല്ലിയൊടിച്ചു. ഗുരുതര പരിക്കേറ്റ മെട്ടമ്മല്‍ കാവില്യാട്ട് സ്വദേശി ടി പി ഹാരിസി(39)നെ മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാവില്യാട്ട് പ്രധാന റോഡില്‍ നിന്നും ഹാരിസിന്റെ വീടിനടുത്തു കൂടി വര്‍ഷങ്ങളായി കടന്നു പോകുന്ന റോഡിന്റെ വീതി കുറക്കാന്‍ അടുത്ത വീട്ടിലെ സഫ്‌വാന്‍ എന്ന യുവാവിന്റെ നേതൃത്വത്തില്‍ നീക്കം നടന്നതിന്റെ പേരില്‍ നേരത്തെ വാക്ക് തര്‍ക്കമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് രാത്രി വീടിനടുത്തു വച്ച് ഹാരിസിന് നേരെ ഒരു സംഘം അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ ചന്തേര പോലീസ് മംഗളൂരു ആശുപത്രിയിലെത്തി അക്രമത്തില്‍ പരിക്കേറ്റ ഹാരിസിന്റെ മൊഴിയെടുത്തു. സിംഗപ്പൂരില്‍ പിതാവിന്റെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വന്ന ഹാരിസ് മൂന്ന് വര്‍ഷത്തോളമായി നാട്ടില്‍ തന്നെയുണ്ട്. അക്രമത്തെ കുറിച്ച് അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Assault, Road, Youth, Injured, Hospital, Police, Investigation, Dispute On Road; Youth Assaulted.