ചീമേനി തുറന്ന ജയിലിലെ ഗോപൂജ: ജയില്‍ സൂപ്രണ്ടിനോട് ഡി ഐ ജി വിശദീകരണം തേടി
Feb 7, 2017, 13:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07.02.2017) ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയത് സംബന്ധിച്ച് ഡി ഐ ജി ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടി. ഡി ഐ ജി ശിവദാസ് തൈപ്പറമ്പില്‍ തിങ്കളാഴ്ച രാത്രി ചീമേനി തുറന്ന ജയിലില്‍ എത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. തുറന്ന ജയിലിനകത്ത് പുതുതായി തടവുകാര്‍ നിര്‍മ്മിച്ച ഗോശാലയില്‍ കാസര്‍കോട് കുള്ളന്‍ പശുക്കളെ കൊണ്ടുവന്ന് സ്വാമിയും സംഘവും പൂജ നടത്തിയ വിവരം പുറത്തുവന്നതോടെ ഇതിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. ജയിലിന്റെ കവാടത്തില്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ധര്‍ണ്ണ നടത്തുകയും ചെയ്തിരുന്നു.
കര്‍ണ്ണാടകയിലെ ഒരു ആശ്രമം നടപ്പാക്കുന്ന പദ്ധതി പ്രകാരം ജയിലിലേക്ക് സൗജന്യമായി കാസര്‍കോടന്‍ പശുക്കളെ നല്‍കാന്‍ തീരുമാനിക്കുകയും ആദ്യ ഘട്ടമായി രണ്ട് പശുക്കളെ ജയിലിലേക്ക് കൊണ്ടുവരികയുമായിരുന്നു. 20 പശുക്കളെ നല്‍കാനാണ് സ്വാമി തയ്യാറായിരിക്കുന്നത്. ഇത്രയും പശുക്കളെ പാര്‍പ്പിക്കാനായി ജയിലിനകത്ത് സംഘപരിവാര്‍ അനുകൂലികള്‍ ഗോശാല നിര്‍മ്മിക്കുകയും ചെയ്തു.
ആശ്രമാധിപനായ സ്വാമി ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കര്‍ണ്ണാടകയില്‍ നിന്നും എത്തിയ സ്വാമി ജയിലില്‍ രണ്ട് പശുക്കളെയും കൊണ്ടുവന്നത് പോലീസ് അകമ്പടിയോടു കൂടിയാണ്. തുടര്‍ന്ന് സ്വാമിയും സംഘവും ഗോപൂജ നടത്തുകയും സംഘപരിവാര്‍ അനുകൂലികളായ തടവുകാര്‍ ഗോമാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വന്‍ വിവാദത്തിന് കാരണമായത്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ഡി ഐ ജിയെ നിയോഗിച്ചത്.
ജയിലിലുണ്ടായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ടിന് പുറമെ വെല്‍ഫയര്‍ ഓഫീസറോടും ഡി ഐ ജി വിശദീകരണം ആവശ്യപ്പെട്ടു. പുറമെയുള്ള സ്ഥാപനങ്ങളില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ സംഭാവനകള്‍ സ്വീകരിക്കുന്നത് ചട്ട ലംഘനമാണെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ ചീമേനി തുറന്ന ജയില്‍ അടക്കം സംസ്ഥാനത്തെ എല്ലാ ജയിലുകളിലും എത്തിയിട്ടുണ്ട്. ജയിലുകളില്‍ ഗോപൂജകളും മറ്റും നടത്തുന്നത് ഇവിടെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഡി വൈ എഫ് ഐ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Cheemeni, Jail, DIG, DYFI, Cow, Police, Welfare Officer, Circular, Dharna, Cow Worship in Cheemeni Jail; DIG Asks Report.