കാലിയാ റഫീഖും സംഘവും യാത്രചെയ്ത കാര്‍ കീഴൂര്‍ സ്വദേശിയുടേത്
Feb 18, 2017, 14:45 IST
മംഗളൂരു: (www.kasargodvartha.com 18/02/2017) കൊലപ്പെട്ട ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖും(38) സംഘവും സഞ്ചരിച്ച റിറ്റ്‌സ് കാര്‍ കീഴൂര്‍ സ്വദേശിയുടേതാണെന്ന് സൂചന. കീഴൂര്‍ സ്വദേശിയില്‍നിന്നും ബന്ധുവായ മേല്‍പറമ്പ് സ്വദേശി ഓടിക്കാന്‍ വാങ്ങിയ ഈ കാറിലാണ് കാലിയാ റഫീഖും സംഘവും ആയുധങ്ങള്‍ വാങ്ങാനായി പൂനയിലേക്ക് പുറപ്പെട്ടതെന്നാണ് വിവരം.
വിവാഹ വീട്ടില്‍നിന്നും സ്വര്‍ണം കവര്‍ന്ന കേസിലടക്കം പ്രതിയായ മേല്‍പറമ്പ് സ്വദേശിയും മറ്റൊരു യുവാവുമാണ് കാലിയാ റഫീഖിനോടൊപ്പം ഈ കാറിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്. റഫീഖിന് നേരെ അക്രമം ഉണ്ടായ ഉടനെ മേല്‍പറമ്പ് സ്വദേശിയും കൂട്ടാളികളും സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന ഒരു യുവാവ് ബാഗുമായാണ് കാറില്‍നിന്നും രക്ഷപ്പെട്ടത്. ഈ കാറില്‍ പണമുണ്ടായിരുന്നതായും സൂചനയുണ്ട്. ഇതിന് ശേഷം ഇതുവരെ ഇവര്‍ പോലീസിനെ ബന്ധപ്പെട്ടിട്ടില്ല. കാറിലുണ്ടായിരുന്ന വികലാംഗനായ മണിമുണ്ടയിലെ സിയാദ് മാത്രമാണ് അക്രമികളെ ചെറുത്തത്. ഇതിനിടയില്‍ സിയാദിന് കൈക്ക് വെട്ടേറ്റിരുന്നു. കാലിയാ റഫീഖിന്റെ വിശ്വസ്തനായ കൂട്ടാളിയാണ് സിയാദ്.
മേല്‍പറമ്പ് സ്വദേശികള്‍ മാസങ്ങള്‍ക്ക് മുമ്പാണ് കാലിയാ റഫീഖുമായി ബന്ധം സ്ഥാപിച്ചതെന്നും സൂചനയുണ്ട്. ഇവര്‍ ഒറ്റുകാരായാണോ കാലിയാ റഫീഖിന്റെ സംഘത്തില്‍ ചേര്‍ന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Related News:

കാലിയാ റഫീഖ് വധം: നൂറലിയടക്കം നാലുപേര്‍ അറസ്റ്റില്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും
കാലിയാ റഫീഖ് വധം: നൂര്‍അലി അടക്കം രണ്ടു പേര്‍ പിടിയില്‍, വിട്‌ള സ്വദേശികളായ രണ്ടു പേരെയും ഉള്ളാള്‍ സ്വദേശിയെയും പോലീസ് ചോദ്യം ചെയ്തു വിട്ടു
കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന
ചതിച്ചവരെയാരെയും റഫീഖ് വെറുതെവിട്ടില്ല; ഒടുവില്‍ കൂട്ടാളികളുടെ ചതിയില്‍ റഫീഖ് വീണു, മുത്തലിബിനെയും ഹമീദിനെയും കൊലപ്പെടുത്തിയതും ചതിയാരോപിച്ച്
കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ടു ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ
ദാരിദ്രത്തെ തുടര്‍ന്ന് മോഷണത്തിനിറങ്ങി, പിന്നീട് കൊടുംകുറ്റവാളിയായി; റഫീഖ് കാലിയാ റഫീഖായത് ഇങ്ങനെ
കാലിയാ റഫീഖിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്ന് സൂചന
കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന; ഒരാള്‍ പിടിയില്‍
കാലിയാ റഫീഖ് മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Police, Custody, Murder Case, Kasaragod, Kerala, Uppala, Kalia Rafeeque, Mangalore, Car traveled by Rafeeque identified