അബുദാബിയില്‍ നിന്നും പ്രണയിച്ച യുവതിയുമായി കാസര്‍കോട്ടെത്തിയ യുവാവിന്റെ വീട് തകര്‍ത്തതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Feb 1, 2017, 17:02 IST
കാസര്‍കോട്: (www.kasargodvartha.com 01.02.2017) അബുദാബിയില്‍ നിന്നും പ്രണയിച്ച യുവതിയുമായി കാസര്‍കോട്ടെത്തിയ യുവാവിന്റെ വീട് തകര്‍ത്തതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചേരങ്കൈ കോളിക്കര ഹൗസിലെ അബൂതാഹിറിന്റെ കുടുംബം താമസിക്കുന്ന പള്ളി ക്വാര്‍ട്ടേഴ്സ് ആണ് ബുധനാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം അടിച്ചുതകര്‍ത്തത്.
സംഭവത്തില്‍ പിതാവ് അബ്ദുല്‍ ഹമീദാണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. സിപിസിആര്‍ഐയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അബ്ദുല്‍ ഹമീദ്. പുലര്‍ച്ചെ 2.30 നും 4.30 നും ഇടയിലാണ് വീടിന് നേരെ അക്രമം നടന്നത്. 2.30ന് വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ന്നത് വീട്ടുകാര്‍ കേട്ടിരുന്നു. തേങ്ങ വീണപ്പോള്‍ ഗ്ലാസ് തകര്ന്നതായിരിക്കാമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് പുലര്‍ച്ചെ 4.30 മണിയോടെ ഗ്ലാസുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ മൂന്ന് ബൈക്കുകളില്‍ ചിലര്‍ ഓടിച്ചുപോകുന്നത് വീട്ടുകാര്‍ കണ്ടിരുന്നു.
അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് അബൂതാഹിര്‍. അവിടെ കുടുംബസമേതം താമസിക്കുന്ന പെണ്‍കുട്ടിയെ അബൂതാഹിര്‍ കടത്തിക്കൊണ്ടുവന്നതായും യുവാവിനെ വെറുതെ വിടില്ലെന്നും പറഞ്ഞ് ജനുവരി 12ന് വീട്ടുകാരെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പത്ത് മാസം മുമ്പ് നാട്ടിലെത്തിയ അബൂതാഹിര്‍ തനിക്ക് ഗള്‍ഫിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയബന്ധമുണ്ടെന്ന് മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ആ ബന്ധം വേണ്ടെന്ന് പറഞ്ഞ് നാട്ടിലുള്ള ഒരു പെണ്‍കുട്ടിയുമായി അബൂതാഹിറിന്റെ നിക്കാഹ് നടത്തിയിരുന്നു.
ഇതിന് ശേഷം തിരിച്ച് ഗള്‍ഫിലേക്ക് പോയ അബൂതാഹിര്‍ അടുത്തിടെ തിരിച്ചെത്തി തനിക്ക് നിക്കാഹ് ചെയ്ത പെണ്‍കുട്ടിയുമായി ഒത്തുപോകാന്‍ മാനസികമായി വിശമമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജനുവരി ആറിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്കി ത്വലാഖ് ചൊല്ലിയിരുന്നു.
10 ാം തിയ്യതി യുവാവ് തിരിച്ച് ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. ഇതിന് ശേഷമാണ് അബൂതാഹിര്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതായി ഗള്‍ഫില്‍ നിന്നും വീട്ടുകാര്‍ക്ക് ഫോണ്‍കോള്‍ വന്നത്. ഇതായിരിക്കാം വീട് ആക്രമണത്തിന് കാരണമെന്നാണ് അബൂതാഹിറിന്റെ പിതാവ് ഹമീദ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Kerala, Gulf, Abudhabi, Love, Women, Police, Investigation, House, complaint, Cherangai, Abu Thahir, CPCRI, Attack against house; Investigation started