6 -ാ മത് മൊവാസ് പുത്തൂര്‍ പ്രീമിയര്‍ ലീഗ് 17 ന് ദുബൈയില്‍; ലോഗോ പ്രകാശനം ചെയ്തു
Feb 13, 2017, 10:06 IST
ദുബൈ: (www.kasargodvartha.com 13.02.2017) മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫയര്‍ അസോസിയേഷന്റെ (മൊവാസ്) ആഭിമുഖ്യത്തില്‍ നടക്കുന്ന ആറാമത് പുത്തൂര്‍ പ്രീമിയര്‍ ലീഗ് (പി പി എല്‍) മാര്‍ച്ച് 17 ന് ദുബൈ ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പ്രീമിയര്‍ ലീഗ് ലോഗോയും മൊവാസിന്റെ പുതിയ ഔദ്യോഗിക ലോഗോയും പ്രകാശനം ചെയ്തു.
മൊഗ്രാല്‍ പുത്തൂരിലെ എട്ടു ടീമുകള്‍ ഇരുഗ്രൂപ്പുകളിലായി മത്സരിക്കും. അര്‍ബന്‍ എനര്‍ജി ഡ്രിങ്ക്‌സ് ആണ് ഇത്തവണയും പി പി എല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
പി പി എല്‍ സിഇഒ അഷ്‌റഫ് എ എം, റഫീഖ് കെ പി, മുസ്ഥഫ കോട്ടക്കുന്ന്, ജാഫര്‍ കടവത്ത്, ഷിഹാബ് മൊഗര്‍, മുസ്ഥഫ ബള്ളൂര്‍, അസ്രീദ് കമ്പാര്‍, തൗസീഫ് മഹ് മൂദ് എന്നിവര്‍ ഫ്രാഞ്ചൈസുകളെ സ്വന്തമാക്കി. പുത്തൂരിലെ മികച്ച യുവതാരങ്ങളെ ഐക്കണ്‍ പ്ലയേഴ്‌സുകളായി അണിനിരത്തും. ദേശീയ - അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളും പി പി എല്ലില്‍ കളത്തിലിറങ്ങും.
എ കെ കരീം മൊഗര്‍, കിലാബ് സുബൈര്‍, റഫീഖ് കെ പി, ഫസല്‍ പി എസ്, ഇക്ബാല്‍ മേനത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൊവാസ് ലോഗോ പ്രകാശനം ചെയ്തത്. 2017 മുതല്‍ പുതിയ ലോഗോ ഉപയോഗിച്ച് തുടങ്ങും. മത്സരത്തിലൂടെയാണ് ഇരു ലോഗോകളും തെരഞ്ഞെടുത്തത്. സിയാദ് സീനിയര്‍ ആണ് തിരഞ്ഞെടുക്കപ്പെട്ട ഇരു ലോഗോകളും രൂപകല്‍പ്പന ചെയ്തത്.
പരിപാടിയുടെ സംഘാടകസമിതി രൂപവത്കരിച്ചു. ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറായി അബ്ദുല്ല മജലിനെയും കിഡ്‌സ് ആന്‍ഡ് ഫാമിലി പ്രോഗ്രാം കണ്‍വീനറായി അബ്ദുര്‍ റഹീം പുത്തൂരിനെയും മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിംഗ് കണ്‍വീനറായി അസ്രീദ് കമ്പാറിനെയും തെരഞ്ഞെടുത്തു.
ഫുട്‌ബോള്‍ മത്സരത്തിനൊപ്പം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി പരിപാടികളോടെ കുടുംബസംഗമവും ഒരുക്കും. പ്രീമിയര്‍ ലീഗിന്റെ താരലേലം 28 ന് ദുബൈയില്‍ നടക്കും

Keywords: Gulf, Dubai, Logo, Release, Club, Mogral puthur, Sports, Football tournament, Movas Puthoor Premiere League, Mogral Puthur Welfare Association, Bilva Indian School, 6th Movas Puthur Premiere League on 17th at Dubai; Logo Released