കാസര്‍കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരുന്ന മംഗളൂരുവിലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; യുവതി മരിച്ചത് മാതാപിതാക്കള്‍ കാസര്‍കോട്ടെത്തിയപ്പോള്‍
Feb 11, 2017, 15:00 IST
മംഗളൂരു: (www.kasargodvartha.com 11/02/2017) കാസര്‍കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരുന്ന മംഗളൂരുവിലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു നാഗോരിയിലെ കൃഷ്ണയുടെ മകള്‍ നന്ദിത (26)യാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. കാസര്‍കോട് സ്വദേശിയായ ചന്ദ്രശേഖറുമായി ഫെബ്രുവരി 13ന് നന്ദിതയുടെ കല്യാണം ഉറപ്പിച്ചിരുന്നു. നന്ദിതയുടെ അച്ഛനും അമ്മയും അനുജനും ചന്ദ്രശേഖറുടെ ബന്ധുക്കളെ കല്യാണം ക്ഷണിക്കാന്‍ കാസര്‍കോട്ടെത്തിയിരുന്നു. പിന്നീട് തിരിച്ചെത്തി നോക്കിയപ്പോഴാണ് നന്ദിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തങ്ങള്‍ കാസര്‍കോട്ടെത്തിയപ്പോള്‍ ചന്ദ്രശേഖറും നന്ദിതയും തമ്മില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി പിതാവ് പോലീസിനോട് പറഞ്ഞു. ഇതിനു പിന്നാലെയാണ് നന്ദിത തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. ചന്ദ്രശേഖറിന്റെ വീട്ടിലെത്തിയപ്പോള്‍ അയാള്‍ വീട്ടിലുണ്ടായിരുന്നില്ല. അവിടെ നിന്നും ഭക്ഷണം കഴിച്ച് ചന്ദ്രശേഖരന്റെ കടയിലേക്ക് പോയി ചന്ദ്രശേഖറിനെ കണ്ടിരുന്നതായും ഈ സമയം ചന്ദ്രശേഖര്‍ തങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പിതാവ് കൃഷ്ണ പറഞ്ഞു. നന്ദിതയുടെ മൃതദേഹം കാണാന്‍ ചന്ദ്രശേഖരന്റെ കുടുംബം എത്തിയില്ലെന്നും ശനിയാഴ്ചയാണ് തങ്ങളുടെ വീട്ടില്‍ അവര്‍ വന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
നന്ദിതയുടെ മരണ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്ത പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നന്ദിതയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫെബ്രുവരി 13ന് ചന്ദ്രശേഖരനെയും ബന്ധുക്കളെയും സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Youth, Family, Wedding, Mangalore, 26-year-old Bride-to-be Commits suicide, Family demands Justice.