മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
Jan 26, 2017, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 26.01.2017) പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് തളങ്കര സ്വദേശിയാണെന്ന് കണ്ടെത്തി. തളങ്കര കടവത്തെ മുന്‍ കപ്പല്‍ ജീവനക്കാരനായ കോളിയാട് ആമു ഹാജി - ഖദീജ ദമ്പതികളുടെ മകനും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലി (45) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ഒരു ഫോണ്‍ വന്നതിനെതുടര്‍ന്ന് സ്‌കൂട്ടറുമായി പോയതായിരുന്നു മന്‍സൂര്‍ അലി. പഴയ സ്വര്‍ണം വാങ്ങി വില്‍പന നടത്തുന്ന ജോലിയാണ് ചെയ്തുവന്നിരുന്നത്. കൂടാതെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടും ഉള്ളതായി ബന്ധുക്കള്‍ സൂചിപ്പിച്ചു. സാധാരണ രാത്രി എട്ട് മണിക്ക് മുമ്പ് വീട്ടില്‍ തിരിച്ചെത്താറുള്ള മന്‍സൂറലിയെ രാത്രി 10 മണിക്ക് ശേഷവും കാണാത്തതിനെതുടര്‍ന്ന് സഹോദരന്‍ ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല.
ഇതിനിടയിലാണ് മഞ്ചേശ്വരത്ത് ഒരാള്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ മംഗല്‍പാടി ആശുപത്രിയിലെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ പരിശോധിച്ചതോടെയാണ് മരിച്ചത് മന്‍സൂര്‍ അലിയാണെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്നും പോകുമ്പോള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു.
കൊലയ്ക്കുപിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തളങ്കര സ്വദേശിയായ മന്‍സൂര്‍ അലി ചെട്ടുംകുഴിയില്‍ പുതിയ വീടുണ്ടാക്കി ഇപ്പോള്‍ അവിടെയാണ് താമസം. ഭാര്യ: ചെര്‍ക്കളയിലെ റസീന. മക്കള്‍: ഇര്‍ഷാദ്, ജുബീന, നഹല, ഒരുവസുള്ള ഒരു കുട്ടിയുമുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അമാന്‍, ആബിദ്, ഫൈസല്‍, ഫയാസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി
Keywords: Manjeshwaram, Thalangara, Kasaragod, Kerala, Murder, TDead body, Well, Police, Kumbala, Murder, Cash, Thalangara native murdered in Manjeshwaram