മുബഷിറയെയും ഒപ്പമുള്ള വിദ്യാര്‍ഥിയെയും തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും; തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പതിനേഴുകാരനെതിരെ കേസെടുക്കുമെന്ന് പോലീസ്
Jan 15, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/01/2017) ഒരു മാസം മുമ്പ് കാണാതായ പെരിയയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് മുബഷിറയേയും ഇതേസ്ഥാപനത്തില്‍ പഠിക്കുന്ന പുല്ലൂരിലെ മുഹമ്മദ് നിയാസിനേയും ചെന്നൈയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാറാണ് വനിതാപോലീസിന്റെ സഹായത്തോടെ കൗമാരക്കാരായ കമിതാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും.
Keywords: Mubashira, Chennai, Kanhangad, Kasaragod, Students, High Court, Case, Mubashira and Niyas will be produced before high court on Monday
മുബഷിറയുടെ ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് ജനുവരി 10നകം പെണ്‍കുട്ടിയെ ഹാജരാക്കണമെന്നാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും അതിന് സാധിച്ചിരുന്നില്ല. കൂടുതല്‍ സമയം അനുവദിക്കണമെന്ന് അപേക്ഷ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജനുവരി 16 വരെ കോടതി സമയം അനുവദിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ഇവര്‍ ചെന്നൈയിലുള്ളതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെന്നൈയിലേക്ക് പോകുകയായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് രാവിലെയാണ് ഇരുവരേയും കാണാതായത്. മുബഷിറയെ കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണംനടത്തുന്നതിനിടയിലാണ് ഇതേകോളജിലെ വിദ്യാര്‍ത്ഥിയായ നിയാസിനേയും കാണാതായതായി വ്യക്തമായത്. ഹൈക്കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരേയും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്ന് ജുവനല്‍ കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുള്ളതിനാല്‍ മുഹമ്മദ് നിയാസിനെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് പോലീസ് പറഞ്ഞു.
Related News:
കാണാതായ മുബഷിറയേയും നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി
മുബഷിറയെ കണ്ടെത്താന്‍ ഹൈക്കോടതി പോലീസിന് സമയം അനുവദിച്ചു
മുബഷിറയെയും നിയാസിനെയും കാണാതായിട്ട് ഒരുമാസം പിന്നിട്ടു; ഇരുവരും തിരുവനന്തപുരത്തെ ഭീമാപള്ളിയിലുള്ളതായി സംശയം, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പോലീസ് ഹൈക്കോടതിയില്‍
നിയാസും മുബഷിറയും എവിടെ? ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല; കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: എം എസ് എഫ്
കോളജ് വിദ്യാര്‍ത്ഥിയെയും 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ക്വട്ടേഷന്‍; അഡ്വാന്‍സ് വാങ്ങി മുങ്ങിയ 4 പേര്‍ക്കെതിരെ കേസ്
കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി