കോളജ് വിദ്യാര്‍ത്ഥിയെയും 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ക്വട്ടേഷന്‍; അഡ്വാന്‍സ് വാങ്ങി മുങ്ങിയ 4 പേര്‍ക്കെതിരെ കേസ്
Jan 11, 2017, 14:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2017) കോളജ് വിദ്യാര്‍ത്ഥിയെയും 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ക്വട്ടേഷന്‍ ആവശ്യപ്പെട്ട നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാണത്തൂര്‍ സ്വദേശികളായ മുഹമ്മദ് സലാമിനും കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നു പേര്‍ക്കുമെതിരെയാണ് കേസ്. ബന്ധുക്കളുടെ പരാതി പ്രകാരമാണ് കേസ്.
കാണാതായ പെരിയ കോളജിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമത്ത് മുബഷീറയെ കണ്ടെത്തി നല്‍കുന്നതിനു ഒരു ലക്ഷം രൂപയാണ് സലാമും സംഘവും ആവശ്യപ്പെട്ടത്. ചിത്താരിയിലെ ബന്ധുക്കളെ സമീപിച്ച മുഹമ്മദ് സലാം ഒരു ലക്ഷം രൂപ നല്‍കിയാല്‍ ഫാത്തിമത്ത് മുബഷീറയെ കണ്ടെത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
എങ്ങനെയെങ്കിലും പെണ്‍കുട്ടിയെ തിരികെ ലഭിക്കണമെന്ന് ചിന്തിച്ച ബന്ധുക്കള്‍ മറ്റൊന്നും ആലോചിക്കാതെ ഒരു ലക്ഷം രൂപ നല്‍കാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് വിവരം. 10,000രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. എന്നാല്‍ അഡ്വാന്‍സ് തുക വാങ്ങി സലാമും സംഘവും മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
Related News: കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി
Keywords: Kerala, kasaragod, Missing, Love, Periya, College, Muhammed Salam, Accused, Fathimath Mubashira, Police, Chithari, Panathur, Missing student's case: Case against 4