city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 31.01.2017) തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാമി(30)നെയാണ് കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

ചൊവ്വാഴ്ച രാവിലെ ഉപ്പള ടൗണില്‍ വെച്ച്  കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശിയും ബായാര്‍ പദവില്‍ താമസക്കാരനുമായ അഷ്‌റഫ് അടക്കമുള്ള പ്രതികളെ ഇനി പിടികൂടാനുണ്ട്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ അഷ്‌റഫിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഴയ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് അഷറഫാണ് മന്‍സൂര്‍ അലിയെ ഫോണില്‍ വിളിച്ചുവരുത്തിയത്. 

രാവിലെ 10.45 മണിയോടെ മന്‍സൂര്‍ അലി വീട്ടില്‍നിന്നും ഇറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12.55 മണിയോടെ മന്‍സൂര്‍ ബായാറില്‍ ബസിറങ്ങി ഈസമയം അഷ്‌റഫ് ഒമ്‌നി വാനുമായി എത്തുകയും മന്‍സൂര്‍ വാഹനത്തില്‍ കയറുകയും ചെയ്തു. അബ്ദുല്‍ സലാമാണ് വാന്‍ ഓടിച്ചിരുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്‍സീറ്റിലുണ്ടായിരുന്ന അഷറഫ് മന്‍സൂറിന്റെ മുഖത്തേക്ക് മുളക്‌പൊടി വിതറുകയും വണ്ടിയുടെ ലീഫ് പ്ലേറ്റുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇതോടെ അപകടം മനസ്സിലാക്കിയ മന്‍സൂര്‍ വാനില്‍നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അഷറഫ് വീണ്ടും യുവാവിന്റെ തലയ്ക്കടിച്ചു. ഇതോടെ തലയില്‍നിന്നും രക്തംവാര്‍ന്ന് മരണപ്പെട്ട മന്‍സൂറിനെ നൂറ് മീറ്റര്‍ താഴെ റോഡരികിലെ പൊട്ടക്കിണറ്റില്‍ തള്ളുകയാണുണ്ടായത്.

മന്‍സൂര്‍ അലിയുടെ കൈവശമുണ്ടായിരുന്ന അഞ്ചര ലക്ഷംരൂപ അടങ്ങിയ ബാഗ് ഇരുവരുംചേര്‍ന്ന് കൈക്കലാക്കിയിരുന്നു. ഇതില്‍ ഒന്നര ലക്ഷം രൂപ സലാമിന് നല്‍കിയശേഷം ബാക്കിപണവുമായി അഷറഫ് സ്ഥലം വിടുകയാണുണ്ടായത്. ഒന്നര വര്‍ഷം മുമ്പാണ് സലാമിനെ മന്‍സൂര്‍ അലി പരിചയപ്പെട്ടത്. മണപ്പുറം ഫൈനാന്‍സിന്റെ ഉപ്പള ശാഖയില്‍ സ്വര്‍ണ ഇടപാടിനിടെയാണ് മന്‍സൂറും സലാമും പരിചയം സ്ഥാപിക്കുന്നത്. അവിടെവെച്ച് മന്‍സൂര്‍ അലിക്ക് സലാം പഴയ സ്വര്‍ണം എടുത്തുകൊടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു. ഇങ്ങനെ മൂന്ന് തവണ സലാം മന്‍സൂര്‍ അലിക്ക് സ്വര്‍ണം എടുത്തുകൊടുത്തിരുന്നു. ആറ് മാസം മുമ്പാണ് സലാം അഷ്‌റഫിനെ അലിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. 

കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് അഷ്‌റഫും സലാമുംചേര്‍ന്ന് മന്‍സൂര്‍ അലിക്ക് പഴയ സ്വര്‍ണം വില്‍പന നടത്തിയിരുന്നു. ഈസമയത്താണ് അലിയുടെ കൈവശം അഞ്ചര ലക്ഷത്തോളം രൂപയുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്. ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കസ്റ്റഡിയിലായ സലാമിനെ പോലീസ് ചോദ്യംചെയ്തതോടെ വ്യക്തമായി. അറസ്റ്റിലായ അബ്ദുല്‍ സലാം അടക്കം നാലുപേര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പോലീസ് ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. 

കാസര്‍കോട് എസ് പി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അബ്ദുല്‍ സലാമിന്റെ അറസ്റ്റു വിവരങ്ങള്‍ പുറത്തുവിട്ടത്. ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ഡി വൈ എസ് പി എം വി സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ വി വി മനോജ് എന്നിവരും മറ്റു പോലീസ് ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി

മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'


മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി

കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി

മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി

Keywords: Arrest, Press MeetBayar, paivalika, Police, Robbery, Gold, Cash, Mansoor Ali, Tamilnadu, Murder, Youth, Investigation, Accuse, Kasargod, Kerala, Karnataka, Escape, Mansoor Ali's murder: accused arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia