മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു
Jan 31, 2017, 14:24 IST
കാസര്‍കോട്: (www.kasargodvartha.com 31.01.2017) തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനും പഴയ സ്വര്‍ണ ഇടപാട് നടത്തുകയും ചെയ്യുന്ന മന്‍സൂര്‍ അലി(42)യെ കൊലചെയ്ത കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാം (30) കവര്‍ച്ചചെയ്ത പണത്തില്‍നിന്നും പോലീസ് പിടിക്കാതിരിക്കാന്‍ പൂജ നടത്തുന്നതിനായി ഒരു പൂജാരിക്ക് കാല്‍ ലക്ഷം രൂപ നല്‍കിയതായും ഒരു ദര്‍ഗയില്‍ പണം നിക്ഷേപിച്ചതായും പ്രതി പോലീസിനോട് വെളിപ്പെടുത്തി.
കൊലനടത്തിയ ശേഷം അബ്ദുല്‍ സലാം നാട്ടില്‍നിന്നും രക്ഷപ്പെടാതിരുന്നത് പോലീസിനെ അത്ഭുതപ്പെടുത്തി. പ്രതി രക്ഷപ്പെടാതിരുന്നത് പോലീസ് സംശയിച്ചാലും തനിക്ക് സംഭവത്തില്‍ ബന്ധമില്ലെന്ന് പറഞ്ഞുനില്‍ക്കാന്‍ സാധിക്കുമെന്നതുകൊണ്ടാണെന്നും പോലീസ് പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി ബായാറില്‍ താമസക്കാരനുമായ ഒന്നാം പ്രതി അഷ്‌റഫുമായി സലാമിന് നേരത്തെ തന്നെ ഉറ്റബന്ധമുണ്ട്. അഷ്‌റഫിന്റെ ഒരു പഴയ കാര്‍ 40,000 രൂപയ്ക്ക് സലാമിന് വില്‍പന നടത്തിയിരുന്നു. ഇത് ഗഡുക്കളായി നല്‍കിവരികയായിരുന്നു സലാം. ഈ ഇടപാടില്‍ 6,000 രൂപാ മാത്രമാണ് നല്‍കാന്‍ ബാക്കിയുണ്ടായിരുന്നത്. ബാധ്യതയുള്ള 6,000 രൂപയക്കും കൂടുതല്‍ പണം ലഭിക്കുന്നതിനും മന്‍സൂര്‍ അലിയെ കൊലചെയ്ത് പണം കൊള്ളയടിക്കാനുള്ള അഷ്‌റഫിന്റെ പദ്ധതിക്ക് അറസ്റ്റിലായ അബ്ദുല്‍ സലാമും കൂട്ടാളിയായി പ്രവര്‍ത്തിക്കുകയായിരുവെന്ന് പോലീസ് പറഞ്ഞു.
മന്‍സൂര്‍ അലിയെ കൊലചെയ്തശേഷം ബാഗില്‍നിന്നും ലഭിച്ച 2,60,000 രൂപയില്‍ 1,50,000 രൂപ അഷ്‌റഫ് സലാമിന് നല്‍കി. ഈ തുകയില്‍നിന്ന് കുറച്ച് പണമെടുത്ത് തന്റെ മകളുടെ പിറന്നാളിന് സലാം സ്വര്‍ണം വാങ്ങിയിരുന്നു. പോലീസ് പിടിക്കാതിരിക്കാനാണ് ക്ഷേത്രത്തില്‍ പൂജ നടത്താന്‍ പൂജാരിക്ക് കാല്‍ ലക്ഷം രൂപ കൊടുത്തതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. കുറ്റബോധംകാരണം ദര്‍ഗയിലും ഇയാള്‍ പണം നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ഇവര്‍വന്ന ഓമ്‌നിവാനില്‍തന്നെയാണ് സ്ഥലത്തുനിന്നും പോയത്. നാട്ടുകാര്‍ ശബ്ദംകേട്ട് എത്തിയതോടെയാണ് ഇവര്‍ക്ക് പെട്ടെന്ന് സ്ഥലംവിടേണ്ടിവന്നത്.
വഴിമധ്യേ തലയ്ക്കടിക്കാന്‍ ഉപയോഗിച്ച വണ്ടിയുടെ ലീഫ് പ്ലേറ്റും, ബാഗും കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് സലാമിനെ വഴിയില്‍ ഇറക്കി ഓമ്‌നി വാനുമായി അഷ്‌റഫ് നാട് വിടുകയായിരുന്നു. മന്‍സൂര്‍ അലിയുടെ മൊബൈല്‍ ഫോണ്‍ ഒരാളെ സൂക്ഷിക്കാന്‍ ഏല്‍പിച്ചിട്ടുണ്ടെന്നും അബ്ദുല്‍ സലാം വെളിപ്പെടുത്തിയിട്ടുണ്ട്. മന്‍സൂര്‍ അലി പരിചയപ്പെട്ടപ്പോള്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡും സംഭവസ്ഥലത്തുനിന്നും ഓമ്‌നി വാനിന്റെ പൊട്ടിയ മിറര്‍ ഗ്ലാസും പ്രധാന തെളിവുകളായി ലഭിച്ചിട്ടുണ്ട്.
സലാം പൂജനടത്താന്‍ പണം നല്‍കിയ പൂജാരിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണ്. പൂജാരിയില്‍നിന്നും ഇയാള്‍ നല്‍കിയ പണം കണ്ടെടുക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജില്ലാ പോലീസ് ചീഫ് കെ ജി സൈമണും ഡി വൈ എസ് പി എം വി സുകുമാരനും കുമ്പള സി ഐ വി വി മനോജും എസ് ഐ പ്രമോദും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി
മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'
മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി
Keywords: Murder, Youth, Investigation, Accuse, Arrest, Press MeetBayar, paivalika, Police, Robbery, Gold, Cash, Mansoor Ali, Tamilnadu, Kasargod, Kerala, Karnataka, Escape, Mansoor Ali's murder, Mansoor Ali's death: Accused donated money