ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ എസ് യു- എം എസ് എഫ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ക്രൂരമായ അക്രമം; 4 പേര്‍ ആശുപത്രിയില്‍,
Jan 10, 2017, 18:48 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2017) ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ബന്ദ് നടത്താന്‍ ശ്രമിച്ച കെ എസ് യു- എം എസ് എഫ് വിദ്യാര്‍ത്ഥികളെ എസ് എഫ് ഐ വിദ്യാര്‍ത്ഥികളും പുറമെ നിന്നെത്തിയവരും ചേര്‍ന്ന് ക്രൂരമായി അക്രമിച്ചതായി പരാതി. പരിക്കേറ്റ നാലു പേരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് തലക്ക് സാരമായി പരിക്കേറ്റു.
പ്ലസ് ടു വിദ്യാര്‍ത്ഥികളായ ബോവിക്കാനം ബള്‍ത്തടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഇബ്രാഹിം ഫാരിസ് (17), ബേവിഞ്ചയിലെ ഇസ് മാഈലിന്റെ മകന്‍ മുഹമ്മദ് അജ്മല്‍ (17), ബാവിക്കരയിലെ അബ്ദുല്ലയുടെ മകന്‍ അറഫാത്ത് (17), പൊവ്വലിലെ ഹൈദര്‍ (17) എന്നിവര്‍ക്കാണ് അക്രമത്തില്‍ സാരമായി പരിക്കേറ്റത്. ഇതില്‍ ഹൈദരിനാണു തലക്ക് പരിക്കേറ്റത്.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെ എസ് യു ചൊവ്വാഴ്ച സംസ്ഥാന വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സ്‌കൂളില്‍ ബന്ദ് നടത്താന്‍ രാവിലെ കെ എസ് യു - എം എസ് എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുഠക്കുന്നതിനെ തടഞ്ഞതിനാല്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് പഠിപ്പുമുഠക്ക് സമരം വിദ്യാര്‍ത്ഥികള്‍ ഉപേക്ഷിച്ചു. വൈകിട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് എസ് എഫ് ഐ പ്രവര്‍ത്തകരും പുറമെ നിന്നുമെത്തിയവരും തങ്ങളെ ഇരുമ്പു വടി, കല്ല് തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
രാവിലെ പ്രശ്‌നമുണ്ടായതിനാല്‍ രണ്ടു പോലീസുകാര്‍ സ്‌കൂളിന് പുറത്ത് ഉണ്ടായിരുന്നുവെങ്കിലും അക്രമം തടയാന്‍ ശ്രമിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. സ്‌കൂള്‍ അധികൃതര്‍ അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തിയതിനാല്‍ നോക്കിനിന്നുവെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. 60ഓളം പേരടങ്ങുന്ന സംഘമാണ് അക്രമിച്ചത്. പരിക്കേറ്റ തങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരാള്‍ ഓട്ടോ വിളിച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍മാര്‍ തങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് ഒരു ജീപ്പില്‍ നാട്ടുകാരായ ചിലര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

Keywords: Kasaragod, Kerala, SFI, KSU, Attack, Assault, hospital, Injured, Students, school, MSF, KSU-MSF Students assaulted.