കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു
Jan 4, 2017, 14:06 IST
ദുബൈ: (www.kasargodvartha.com 04/01.2017) ഷാര്‍ജയില്‍ ടൈപ്പിംഗ് സെന്ററില്‍ ജോലിചെയ്യുന്ന നെല്ലിക്കുന്ന് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിക്കുന്ന് ജുമാ മസ്ജിദ് റോഡിലെ ബഷീര്‍ - മൈമൂന ദമ്പതികളുടെ മകന്‍ സിദ്ദിഖ് ബഷീര്‍ (35) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് കുഴഞ്ഞുവീണ സിദ്ദിഖിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. സഹോദരങ്ങള്‍: ഷഫീഖ്, റാഷിദ, റാഹിന, ഷംസീന, റഹ്‌യാന, റിസ്‌വാന. അവിവാഹിതനാണ് മരിച്ച സിദ്ദഖ്. എട്ട് മാസം മുമ്പാണ് നാട്ടിപോയി മടങ്ങിയത്.
Keywords: Kasaragod, Sharjah, Gulf, Nellikunnu, Kasaragod native dies in Sharjah, Siddique Basheer