തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി
Jan 13, 2017, 19:30 IST
ബേക്കല്‍: (www.kasargodvartha.com 13/01/2017) ബേക്കല്‍ പെരിയാട്ടടുക്കം കാട്ടിയടുക്കത്ത് വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. തനിച്ചു താമസിക്കുന്ന വീട്ടമ്മയായ ദേവകി (65)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദേവകിയുടെ മക്കളും മറ്റു ബന്ധുക്കളും അടുത്ത വീടുകളിലാണ് താമസിക്കുന്നത്. www.kasargodvartha.com
വൈകിട്ട് 5.30 മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന മകന്‍ ശ്രീധരന്‍ മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ധരിച്ചിരുന്ന പാവാട കഴുത്തിന് മുറുക്കിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. www.kasargodvartha.com
പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പോലീസ് സൂചിപ്പിച്ചു. കൊല നടത്തിയത് ആരാണെന്നോ കൊലയ്ക്ക് കാരണമെന്താണെന്നോ വ്യക്തമായിട്ടില്ല. w ww.kasargodvartha.com
പരേതനായ പക്കീരന്റെ ഭാര്യയാണ്. മറ്റു മക്കള്‍: നാരായണി, നാരായണന്‍, രാമകൃഷ്ണന്‍. മരുമക്കള്‍: സുധാകരന്‍, നാരായണി, സരസ്വതി, ജ്യോതി.
Updated

Keywords: Kasaragod, Kerala, Bekal, Stabbed, Death, hospital, House wife found murdered.