കാസര്‍കോട്ട് സി പി എം നിയന്ത്രണത്തിലുള്ള ബാങ്ക് അടപ്പിക്കാനെത്തിയ ബി ജെ പി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
Jan 3, 2017, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 03/01/2017) ബി ജെ പിയുടെ ജില്ലാ ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട്ടും സംഘര്‍ഷം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഹര്‍ത്താല്‍ ദിവസം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രസ് ക്ലബ്ബിന് മുന്‍ വഷത്തുള്ള സി പി എം നിയന്ത്രണത്തിലുള്ള സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചത് അടപ്പിക്കാനെത്തിയ ബി ജെ പി പ്രര്‍ത്തകരും പോലീസുമാണ് ഏറ്റുമുട്ടിയത്.
സമരാനുകൂലികള്‍ ഏത്തുന്നതിന് തൊട്ടുമുമ്പ് തന്നെ ബാങ്ക് ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തിയിരുന്നു. ഇതിനകംതന്നെ പോലീസും സ്ഥലത്തെത്തി. ബാങ്കിന് നേരെ കല്ലേറും നടന്നു. ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ദേശീയ പാതയ്ക്ക് സമീപവും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.
കാസര്‍കോട്ടെ എല്ലാ സ്ഥാപനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. വാഹനങ്ങളും തടഞ്ഞു. ശക്തമായ പോലീസ് സന്നാഹം കാസര്‍കോട് നഗരത്തിലുണ്ട്. നേരത്തെ കറന്തക്കാട്ടും പ്രസ് ക്ലബ്ബ് ജംഗ്ഷനിലും വാഹനങ്ങള്‍ തടഞ്ഞിരുന്നു. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Keywords: Kasaragod, Kerala, BJP, CPM, Harthal, Police, Harthal: Clash between police and BJP activists.