city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ബേക്കല്‍: (www.kasargodvartha.com 14/01/2017) പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ശനിയാഴ്ച വൈകിട്ടോടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്.

വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് തനിച്ചു താമസിക്കുന്ന ദേവകിയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച പോലീസ് നിരവധി പേരെ ചോദ്യം ചെയ്തു. ഇതിനിടയില്‍ കോഴിക്കോട് സ്വദേശിയായ ഒരാള്‍ നാട്ടില്‍ നിന്നും മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം ദേവകി പീഡനത്തിനിരയായിട്ടുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇത് വിശദമായ റിപോര്‍ട്ടിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് സൂചിപ്പിച്ചു. ദേവകിയുടെ മുഖത്തും കൈക്കും പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗം നടത്തുന്നതിനിടയിലാണ് പരിക്കുകള്‍ സംഭവിച്ചതെന്നാണ് പോലീസ് കരുതുന്നത്. ബ്ലൗസും പാവാടയും മാത്രമാണ് ദേവകിയുടെ ദേഹത്തുണ്ടായിരുന്നത്. മറ്റൊരു പാവാട ഉപയോഗിച്ച് കഴുത്തിന് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതിനിടെ പോലീസ് സംശയിച്ചിരുന്ന ബദിയടുക്ക സ്വദേശിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ ബന്ധമില്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. മുങ്ങിയ കോഴിക്കോട്ടുകാരനു പുറമെ മറ്റു ചിലരെയും സംശയിക്കുന്നതായും പോലീസ് സൂചിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ നിയമിച്ചിട്ടുണ്ട്. ബേക്കല്‍ സി ഐ വിശ്വംഭരനാണ് കേസ് അന്വേഷിക്കുന്നത്.

ദേവകിയുടെ മൃതദേഹം വൈകിട്ടോടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. നൂറുകണക്കിനാളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. കൊലയാളികളെ ഉടന്‍ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. പോലീസ് നായയും സ്ഥലത്തു കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. വിരലടയാള വിദഗദ്ധരും തെളിവുകള്‍ ശേഖരിച്ചിരുന്നു. ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്‍ അടക്കമുള്ള നേതാക്കളും ദേവകിയുടെ വീട്ടിലെത്തിയിരുന്നു.

Related News:
വീട്ടമ്മയുടെ കൊലപാതകത്തില്‍ ദുരൂഹത; കവര്‍ച്ചാ ശ്രമം നടന്നിട്ടില്ലെന്ന് പോലീസ്, ജില്ലാ പോലീസ് ചീഫ് സ്ഥലത്തെത്തി അന്വേഷണം നടത്തി

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു


Keywords:  Kasaragod, Kerala, Bekal, Police, Investigation, Postmortem report, Murder-case, Devaki's death: post mortem report revealed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia