കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ ബഹളം; വനിതാപഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്തംഗത്തിനും മര്‍ദനമേറ്റു
Jan 30, 2017, 18:33 IST
കാസര്‍കോട്: (www.kasargodvartha.com 30.01.2017) കുറ്റിക്കോല്‍ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ഭരണസമിതി യോഗം ബഹളത്തിലും കയ്യാങ്കളിയിലും കലാശിച്ചു. പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് അംഗത്തിനും മര്‍ദ്ദനമേറ്റു. തലക്കടിയേറ്റ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസിയേയും പഞ്ചായത്ത് അംഗം ജോസഫ് പാറത്തട്ടേലിനേയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യോഗത്തില്‍ ആസൂത്രണസമിതി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആര്‍എസ്പിയിലെ ഹരീഷ് ബി നമ്പ്യാരുടെ പേര് പ്രസിഡന്റ് നിര്‍ദ്ദേശിച്ചതോടെ സിപിഎം അംഗങ്ങള്‍ രോഷാകുലരായി ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് ബഹളമുണ്ടാക്കുകയും പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്‍, കെ എന്‍ രാജന്‍ എന്നിവരുള്‍പ്പെടെയുള്ള സിപിഎം പ്രതിനിധികള്‍ യോഗത്തിന്റെ മിനിറ്റ്‌സ് കീറി എറിയുകയും ഇരിപ്പിടങ്ങള്‍ മറിച്ചിടുകയുമായിരുന്നു.
ഇതിനിടെ അമ്പതോളം വരുന്ന സിപിഎം സംഘം പഞ്ചായത്ത് യോഗം നടക്കുന്ന മുറിയിലേക്ക് തള്ളിക്കയറുകയും പഞ്ചായത്ത് അംഗങ്ങളെ തടഞ്ഞുവെക്കുകയും ചെയ്തു. ഇതിനിടെ ഒരാള്‍ പഞ്ചായത്ത് അംഗമായ ജോസഫ് പാറത്തട്ടേലിനെ അക്രമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസിക്ക് മര്‍ദ്ദനമേറ്റത്.
അപ്പോഴേക്കും സ്ഥലത്തെത്തിയ പോലീസ് അക്രമം നടത്തിയവരെ പിടിച്ച് മാറ്റിയെങ്കിലും പരിക്കേറ്റ അംഗങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനോ വൈദ്യ ശുശ്രൂഷ നല്‍കുന്നതിന് പുറത്തുകൊണ്ടുപോകുന്നതിനോ സിപിഎം പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ഒരു മണിക്കൂറോളം ഭരണകക്ഷി അംഗങ്ങളെ സിപിഎം അംഗങ്ങള്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് പറയുന്നു. അതിനുശേഷം സിപിഎം അംഗങ്ങളേയും ഭരണപക്ഷ അംഗങ്ങളേയും പോലീസ് വാഹനത്തില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്ന് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Kerala, Kuttikol, Panchayath, hospital, Panchayath-Member, Clash, Attack, Assault, Panchayath President, P J Lisi, Joseph Parathattel, Clash in Kuttikkol Panchayath Administrative meeting