നാല് ദിവസം മുമ്പ് നഗരത്തില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി പിടിയില്‍; ബൈക്കിലുണ്ടായിരുന്നത് വ്യാജനമ്പര്‍ പ്ലേറ്റ്
Dec 10, 2016, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 10/12/2016) നാല് ദിവസം മുമ്പ് നഗരത്തില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി പിടിയിലായി. കോഴിക്കോട്ടെ ഹോട്ടല്‍ ജീവനക്കാരനും സീതാംഗോളി സ്വദേശിയുമായ നൗഷാദ് (23) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിന് കാസര്‍കോട് നഗരത്തില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്.
ശ്രീബാഗിലുവിലെ മാഹിന്‍ കുഞ്ഞിയുടെ കെ.എല്‍ 14 എം 7869 നമ്പര്‍ പള്‍സര്‍ ബൈക്കാണ് കാസര്‍കോട് നഗരത്തില്‍ നിന്നും കവര്‍ച്ച ചെയ്തത്. ഈ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റി കര്‍ണാടക രജിസ്‌ട്രേഷനിലുള്ള നമ്പര്‍ പ്ലേറ്റാണ് പതിച്ചിരുന്നത്. സീതാംഗോളിയില്‍ വെച്ച് വാഹന പരിശോധന നടത്തിയ ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഫിലിപ്പ്, പോലീസ് ഉദ്യോഗസ്ഥരായ നാരായണന്‍, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കവര്‍ച്ച ചെയ്ത ബൈക്ക് പിടികൂടിയത്.
നൗഷാദ് ഇതിനു മുമ്പും നിരവധി വാഹനങ്ങള്‍ കവര്‍ച്ച ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട്ടും പരിസര പ്രദേശങ്ങളില്‍ നിന്നും അടുത്തിടെ കവര്‍ച്ച ചെയ്യപ്പെട്ട ബൈക്കുകള്‍ കൂടി കവര്‍ച്ച ചെയ്തത് നൗഷാദാണെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Keywords: Kasaragod, Kerala, Bike, Robbery, Police, Investigation, Youth held with robbed bike.