കത്തിയനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പോലീസ്
Dec 3, 2016, 13:09 IST
മുള്ളേരിയ: (www.kasargodvartha.com 03/12/2013) ബെള്ളൂരഡുക്കയില്‍ കത്തിയനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആദൂര്‍ നാട്ടക്കല്ലിലെ മഹാലിങ്ക നായിക്കിന്റെ ഭാര്യ നിര്‍മല(37)യുടെ മൃതദേഹമാണ് തറവാട് വീടായ ബെള്ളുരടുക്കയ്ക്ക് സമീപം കത്തിയനിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെ സ്വകാര്യ വ്യക്തിയുടെ മതിലിനോട്‌ചേര്‍ന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഭാഗീകമായി കത്തിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടംനടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മരണം ആത്മഹത്യയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ നിര്‍മല തറവാട് വീട്ടില്‍ എത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Woman found dead burned, Mulleria, Kasaragod, Burnt, Obit, Suicide,