പൊയിനാച്ചിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ച; ഒരു പ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
Dec 6, 2016, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 06/12/2016) പൊയിനാച്ചിയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് കുത്തിതുറന്ന് രണ്ടരലക്ഷം രൂപയും സാധനങ്ങളും കവര്‍ന്ന കേസില്‍ ഒരു പ്രതിയുടെ അറസ്റ്റ് കൂടി കോടതി രേഖപ്പെടുത്തി. കൊല്ലം ചവറ മൈനാഗപ്പള്ളി തെക്കന്‍ കോളനി സ്വദേശിയും കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട്ട് താമസക്കാരനുമായ സാജിദ് എന്ന ഷാജിയെ(42)യാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് അറസ്റ്റ് ചെയ്തത്.
മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്ന സാജിദിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കോടതിയുടെ അനുമതിയോടെ ഷാജിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഷാജിയെ തിങ്കളാഴ്ച വൈകിട്ട് പോലീസ് പടന്നക്കാട്ടെ താമസസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
നവംബര്‍ ആറിന് പൊയിനാച്ചിയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഷാജിയെന്ന് പോലീസ് പറഞ്ഞിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് സാജിദിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന സാജിദിനെ പൊയിനാച്ചിയിലെ കവര്‍ച്ചാക്കേസില്‍ കസ്റ്റഡിയില്‍ കിട്ടാന്‍ വിദ്യാനഗര്‍ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
കോടതി പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം സാജിദിനെ ഹാജരാക്കിയതോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഈ കേസിലെ മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ശക്തമാക്കി.
Related News:
പൊയിനാച്ചിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച; 2 ലക്ഷം രൂപ കവര്‍ന്നതായി സൂചന
പൊയിനാച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ച; പ്രതികളെകുറിച്ച് സൂചന

പൊയ്‌നാച്ചി സൂപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ച; യുവാവ് അറസ്റ്റില്‍
Keywords: Kasaragod, Kerala, arrest, Police, Robbery-case, Police, Investigation, Accuse, Super market robbery: one more accused arrested.