മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പണ വേട്ട; ഒരാള്‍ അറസ്റ്റില്‍, പിടികൂടിയത് 500 രൂപയുടെ 20 ലക്ഷത്തിന്റെ കുഴല്‍പണം
Dec 1, 2016, 14:46 IST
മഞ്ചേശ്വരം: (www.kasargodvartha.com 01/12/2016) മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പണ വേട്ട. നിരോധിച്ച 500 രൂപയുടെ 20 ലക്ഷം രൂപ അടങ്ങുന്ന കുഴല്‍പണമാണ് പിടികൂടിയത്. ഒരാളെ അറസ്റ്റുചെയ്തു. കാസര്‍കോട് ചൗക്കി സ്വദേശി അബ്ദുര്‍ ഗഫൂറി(42)നെയാണ് കുഴല്‍പണവുമായി എക്‌സൈസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ 12 മണിയോടെ മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരനായ ഗഫൂറിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കുഴല്‍പണം പിടികൂടിയത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസ്, ഇന്‍സ്‌പെക്ടര്‍ ടോണി എസ് ഐസക്, എ എസ് ഐ ഗ്രേഡ് ചന്തുക്കുട്ടി നായര്‍, പ്രിവന്റീവ് ഓഫീസര്‍ വി വി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ്, ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുഴല്‍പണവേട്ട നടത്തിയത്. പിടികൂടിയ ഗഫൂറിനെ എക്‌സൈസ് അധികൃതര്‍ ചോദ്യംചെയ്തുവരികയാണ്. പണവും മദ്യവും കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പണം പിടികൂടിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷശം ആദ്യമായാണ് ഇത്രയുംവലിയ കുഴല്‍പണ വേട്ട നടക്കുന്നത്. നേരത്തെ എട്ട് ലക്ഷം രൂപയുടെ പുത്തന്‍ നോട്ടുകളുമായി ഏതാനുംപേരെ കാസര്‍കോട്ടുവെച്ച് പോലീസ് അറസ്റ്റുചെയ്തിരുന്നു.

Keywords: Manjeshwaram, Check post, Kasaragod, Kerala, Illegal Money, Rs 20 lakhs seized in Manjeswaram