ക്ഷേത്രത്തില്‍ കവര്‍ച്ച; ദൈവവിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണവും ആറു ഭണ്ഡാരങ്ങളും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി
Dec 30, 2016, 11:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/12/2016) കാഞ്ഞങ്ങാട് സൗത്തിലെ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ ദൈവവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒന്നര പവന്റെ സ്വര്‍ണവും ആറു ഭണ്ഡാരങ്ങളും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.
പൂജാരി വിവരമറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്രാധികാരികളും ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കവര്‍ച്ച നടന്ന ക്ഷേത്രത്തിലെത്തി. വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തിവരികയാണ്.
ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തു നിന്നും മുള ഏണി ഉപയോഗിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ക്ഷേത്രവാതില്‍ തുറന്ന് ശ്രീകോവിലിനകത്തുണ്ടായിരുന്ന ദൈവവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒന്നര പവന്റെ സ്വര്‍ണമാല പറിച്ചെടുക്കുകയും ആറു ഭണ്ഡാരങ്ങള്‍ ഇളക്കിയെടുക്കുകയും ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ഒരു വലിയ ഭണ്ഡാരവും മറ്റൊരു സ്റ്റീല്‍ ഭണ്ഡാരവും ചെമ്പിന്റെ നാല് ചെറിയ ഭണ്ഡാരങ്ങളുമാണ് കവര്‍ച്ചക്കാര്‍ ഇളക്കിയെടുത്തു കൊണ്ടുപോയത്.
ഭണ്ഡാരങ്ങളിലായി മൊത്തം 40,000 രൂപയാണ് ഉണ്ടായിരുന്നതെന്ന് ക്ഷേത്രാധികാരികള്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലുള്ള സമയത്തായിരിക്കാം കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു.

Keywords: Kasaragod, Kerala, Robbery, Police, Investigation, Robbery in Temple at Kanhangad.