വീട്ടമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി
Dec 4, 2016, 11:07 IST
മായിപ്പാടി: (www.kasargodvartha.com 04/12/2016) വ്യാപാരി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ മൊബൈല്‍ ഫോണ്‍ വ്യാപാരിയായ ഷിരിബാഗിലുവിലെ മാഹിന്‍ കുഞ്ഞിന്റെ കെ.എല്‍ 14. എം 7869 നമ്പര്‍ പള്‍സര്‍ 150 ബൈക്കാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ നോക്കിയപ്പോഴാണ് മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ നോക്കിയപ്പോഴാണ് മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Bike, Bike-Robbery, complaint, Police, Investigation, Shiribagilu, Vidya Nagar, Parked bike near house stolen.