കൊലയ്ക്ക് ശേഷം ഒളിവിലായിരുന്ന പ്രതി നസീര്‍ തിരിച്ചറിയാതിരിക്കാനും ശ്രമം നടത്തി
Dec 8, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 08/12/2016) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുതലപ്പാറ ജബരിക്കുളത്തെ അഹ് മദ് നസീര്‍ തിരിച്ചറിയാതിരിക്കാന്‍ ഒളിവില്‍പോയ ശേഷം മീശയും താടിയും വടിച്ചു കളഞ്ഞതായി പോലീസ് പറഞ്ഞു. ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം ബോവിക്കാനം ടൗണില്‍ വെച്ചാണ് നസീറും കൂട്ടുപ്രതികളായ മറ്റു നാലു പേരും ചേര്‍ന്ന് അബ്ദുല്‍ ഖാദറിനെയും സുഹൃത്തുക്കളെയും വെട്ടിപ്പരിക്കേല്‍പിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോഴും അബ്ദുല്‍ ഖാദര്‍ മരിച്ചിരുന്നു. സുഹൃത്തുക്കളെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ കൃത്യം നിര്‍വ്വഹിച്ച പ്രതി നസീര്‍ ബദിയടുക്ക ഭാഗത്തേക്ക് മുങ്ങുകയായിരുന്നു. ഇതിനു ശേഷം തിരിച്ചറിയാതിരിക്കാന്‍ മീശയും താടിയും വടിച്ച നസീര്‍ വിടഌയിലെ ഒളി സങ്കേതത്തിലേക്കാണ് രക്ഷപ്പെട്ടത്. പിന്നീട് മുംബൈയിലെത്തുകയായിരുന്നു. സ്ഥിരമായി താടി വെക്കാറുള്ള നസീര്‍ മീശയും താടിയും വടിച്ചു കളഞ്ഞത്. തന്നെ പരിചയക്കാര്‍ തിരിച്ചറിയാതിരിക്കാനാണ് പോലീസിനോട് പറഞ്ഞു.
യുവാവിന്റെ താടിയുള്ള ഫോട്ടോയും പാസ്‌പോര്‍ട്ട് വിവരങ്ങളും എല്ലാ പ്രധാന വിമാനത്താവളങ്ങളിലേക്കും പോലീസ് നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ മുംബൈ വഴി ഗള്‍ഫിലേക്ക് രക്ഷപ്പെടാനുള്ള ശ്രമം പോലീസ് തന്ത്രപൂര്‍വ്വം തടയുകയായിരുന്നു. കേസില്‍ കൂട്ടുപ്രതിയായ മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25)യെ പിടികൂടിയതോടെയാണ് നസീര്‍ മുംബൈയിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. സാലി വഴി നസീറിനെ ബന്ധപ്പെടുകയും തന്ത്രപൂര്‍വ്വം പോലീസ് പ്രതിയെ കാസര്‍കോട്ടേക്ക് വരുത്തുകയുമായിരുന്നു. കാസര്‍കോട്ടെത്തിയപ്പോള്‍ പോലും താടിയും മീശയും വടിച്ചു കളഞ്ഞതിനാല്‍ തങ്ങള്‍ തേടുന്ന പ്രതി ഇതുതന്നെയാണെന്ന് പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.
തെളിവെടുപ്പിനു ശേഷം പ്രതികളെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. നസീര്‍ കൊല ചെയ്യാനുപയോഗിച്ച കത്തിയും ചോരപുരണ്ട വസ്ത്രവും ബദിയടുക്കയിലെ ഒരു സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related News:
അബ്ദുല്‍ ഖാദറിന്റെ കൊല: പ്രതി നസീര്‍ മുങ്ങിയത് കര്‍ണാടക വഴി മുംബൈയിലേക്ക്; കത്തിയും രക്തംപുരണ്ട വസ്ത്രങ്ങളും ഉപേക്ഷിച്ചത് ബദിയടുക്കയില്‍
അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു

അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി
ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്
യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്
അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു
ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

Keywords: Kasaragod, Kerala, Accuse, Murder, Murder-case, arrest, Youth, Murder case accused tried to disappear.