അസമയത്ത് കാറില്‍ കറങ്ങിയ സംഘത്തെ പോലീസ് പിടികൂടി; വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ പഞ്ചുകൊണ്ട് ആക്രമിച്ചു, ഒരാള്‍ അറസ്റ്റില്‍
Dec 6, 2016, 12:22 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 06/12/2016) ഡിസംബര്‍ ആറ് പ്രമാണിച്ച് രാത്രിയില്‍ പട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘം കാറില്‍ കറങ്ങിയ യുവാക്കളെ പിടികൂടി. പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് നാലംഗ സംഘം യുവാവിനെ പഞ്ചുകൊണ്ട് ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റുചെയ്തു.
മൊഗ്രാല്‍പുത്തുര്‍ പഞ്ചത്ത് കുന്നിലെ അബ്ദുര്‍ റഹ്മാന്‍ അബ്രാസി(23)നാണ് അക്രമത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ മൊഗ്രാല്‍പുത്തുരിലെ എ ഷെയ്ബാനെ (21) പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂരിലെ ഷബാബ്, അറഫാത്ത്, അഫ്രീദ് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നരഹത്യാ ശ്രമത്തിനാണ് കേസ്. പോലീസ് അന്വേഷണത്തെതുടര്‍ന്ന് മൂന്ന് പ്രതികളും ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ പിടികൂടുന്നതിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മൊഗ്രാല്‍പുത്തുര്‍ ടൗണിന് സമീപമാണ് സംഭവം. ബാബറി ദിന തലേന്ന് രാത്രി നാട്ടുകാരുടെ സഹായത്തോടെ പോലീസ് പെടോളിങ്ങ് ശക്തമാക്കിയിരുന്നു. പ്രദേശത്ത് കല്ലേറും മറ്റും നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തുന്ന സംഘത്തെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് നാട്ടുകാരുടെ സഹായം തേടിയത്.
ഇതിന്റെ ഫലമായി പുലര്‍ച്ചെ നാലംഗ സംഘം കാറില്‍ കറങ്ങുന്നതിനിടയില്‍ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘത്തെ പോലീസ് ചോദ്യംചെയ്തശേഷം വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഇതേസംഘം പിന്നീട് അബ്ദുര്‍ റഹ്മാനെ അന്വേഷിച്ചെത്തുകയും പോലീസിന് വിവരം നല്‍കിയ ആള്‍ എന്നാരോപിച്ച് അക്രമം നടത്തുകയുമായിരുന്നു.
Keywords: Attack, Assault, Police, Custody, Arrest, Kasaragod, Mogral puthur, Kerala, Man arrested for assaulting