city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മജിസ്‌ട്രേറ്റിന്റെ മരണം; അഭിഭാഷകനെയും സുഹൃത്തിനെയും ചോദ്യം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 06.12.2016) കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് വി കെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഭിഭാഷകനെയും സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്തു. അഭിഭാഷകനായ കാഞ്ഞങ്ങാട്ടെ വിനോദ്, സുഹൃത്തും വ്യാപാരിയുമായ എല്‍ ജി വിനോദ് എന്നിവരെയാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് ചോദ്യം ചെയ്തത്.

കാസര്‍കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ ഔദ്യോഗിക വസതിയിലാണ് തൃശൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണനെ ഒരുമാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ റിസോര്‍ട്ടില്‍ മജിസ്‌ട്രേറ്റിനൊപ്പം ഈ അഭിഭാഷകനും സുഹൃത്തും ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മജിസ്‌ട്രേട്ടിനൊപ്പം റിസോര്‍ട്ടിലുണ്ടായിരുന്ന മൂന്ന് യുവതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മജിസ്‌ട്രേറ്റിന്റെ മരണം; അഭിഭാഷകനെയും സുഹൃത്തിനെയും ചോദ്യം ചെയ്തു

സുള്ള്യയിലേക്കുള്ള യാത്രക്കിടെ വാടകയെചൊല്ലി മജിസ്‌ട്രേട്ടും ഓട്ടോ ഡ്രൈവറും തമ്മില്‍ പ്രശ്‌നമുണ്ടായതും തുടര്‍ന്ന് മജിസ്‌ട്രേട്ടിനെ കസ്റ്റഡിയിലെടുത്തതുമാണ് റിസോര്‍ട്ടില്‍ യുവതികള്‍ക്കൊപ്പം തങ്ങിയ വിവരം പുറത്തുവരാന്‍ കാരണമായത്. ഇതിലുള്ള മാനഹാനിയാണ് മജിസ്‌ട്രേട്ടിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. പോലീസുകാരനെയും ഓട്ടോ െൈഡ്രവറെയും കയ്യേറ്റം ചെയ്തുവെന്നതിന് മജിസ്‌ട്രേട്ടിനെതിരെ സുള്ള്യ പോലീസ് കേസെടുത്തിരുന്നു. മജിസ്‌ട്രേട്ട് പോലീസ് പിടിയിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Related News: 

മജിസ്‌ട്രേറ്റിനോടൊപ്പമുണ്ടായിരുന്ന അഭിഭാഷകരെ പോലീസ് ചോദ്യം ചെയ്യും

മജിസ്‌ട്രേറ്റിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും

സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി

സുള്ള്യപോലീസ് ക്രൂരമായി മര്‍ദിച്ചെന്നും പെപ്‌സിയില്‍ മദ്യംകലര്‍ത്തി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ്; സി ഐക്ക് പരാതി നല്‍കി, ചികിത്സതേടി

സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്‌റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു

മജിസ്‌ട്രേറ്റിനെതിരെയുള്ള കേസ്: നിയമവൃത്തങ്ങളില്‍ ഞെട്ടല്‍, നടപടിയുണ്ടായേക്കും, ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയതിനാല്‍ വിട്ടയച്ചു

സുള്ള്യയിലെ കേസ്; മജിസ്‌ട്രേറ്റില്‍ നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു



Keywords: Kerala, kasaragod, Death, suicide, Manjeshwaram, Police, Sullia, magistrate-death: lawyer and friend questioned  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia