city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ദിനാചരണത്തില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; കുമ്പള പോലീസ് വലയത്തില്‍

കുമ്പള: (www.kasargodvartha.com 01/12/2016) യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ 17-ാം ബലിദാന ദിനാചരണം വ്യാഴാഴ്ച വൈകിട്ട് കുമ്പള ടൗണില്‍ നടക്കും. ദിനാചരണവുമായി ബന്ധപ്പെട്ട് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിച്ചിട്ടുണ്ട്. ദിനാചരണത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുമ്പളയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പെടുത്തി.

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ദിനാചരണത്തില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; കുമ്പള പോലീസ് വലയത്തില്‍
കാസര്‍കോട് ഡിവൈഎസ്പി  എം വി സുകുമാരന്‍ രാവിലെ സി ഐ മാരും എസ്‌ഐ മാരും ഉള്‍പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി കുമ്പളയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ബിജെപിക്ക് പുറമെ സി പി എമ്മിനും സ്വാധീനമുള്ള പ്രദേശമാണ് കുമ്പള. ഇവിടെ മുമ്പുണ്ടായ സിപിഎം - ബിജെപി സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുവരെ കാരണമായിരുന്നു. ബിജെപിയുടേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തിലാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം ആചരിക്കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം ആചരിക്കുന്നു. കുമ്പളയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച രാത്രിമുതല്‍തന്നെ പോലീസിന്റെ പ്രത്യേക നിരീക്ഷണവും പട്രോളിഗും ഉണ്ടായിരുന്നു. വൈകുന്നേരം നടക്കുന്ന ജില്ലാ റാലിക്കും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തിനും കനത്ത പോലീസ് സുരക്ഷ ഉണ്ടാകും. നൂറോളം പോലീസുകാരെ കുമ്പള ടൗണില്‍ വിന്യസിക്കുമെന്ന് ഡിവൈഎസ്പി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

രാവിലെമുതല്‍തന്നെ കുമ്പളയില്‍ പോലീസ് സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. ബൂത്ത് തലങ്ങളില്‍ പുഷ്പാര്‍ച്ചനയും പ്രഭാതഭേരിയും രാവിലെ നടന്നു. പൊതുസമ്മേളനം ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. ഒബിസി മോര്‍ച്ച കര്‍ണാടക സംസ്ഥാന സെക്രട്ടറി സത്യജിത്ത് സൂറത്ത്കല്‍ മുഖ്യാതിഥിയായിരിക്കും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമര ജാഥ കാസര്‍കോട് ജെപി നഗര്‍ ബലിദാനി വി ടി വിജയന്‍ സ്മാരക സ്തുപത്തില്‍നിന്നാണ് നഗരിയില്‍ എത്തിച്ചത്.

Keywords:  KT Jayakrishnan Master, KT Jayakrishnan Master Balidhana Dhinam, BJP, Yuvamorcha, Kumbala in high Police security

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia