അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി
Dec 3, 2016, 10:02 IST
ബോവിക്കാനം: (www.kasargodvartha.com 03/12/2016) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നസീര്‍ ഇപ്പോഴും ഒളിവില്‍ തന്നെ. പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതിയുടെ സുഹൃത്തുകളെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട.് കേസില്‍ നസീറിനെ മാത്രമാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് കേസ് അന്വേഷിക്കുന്ന ആദൂര്‍ സി ഐ സിബി തോമസ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. www.kasargodvartha.com
നസീറിന് തനിച്ച് യുവാവിനെ കൊലപ്പെടുത്താനും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പിക്കാനും സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. യുവാവിനെ കൊല്ലുകയെന്ന ഉദ്ദേശത്തോടെ മുന്‍കൂട്ടി തന്നെ പ്രതി ബോവിക്കാനത്തെത്തിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. കൊല നടത്തിയ ശേഷം നസീറിന് രക്ഷപ്പെടാന്‍ കഴിഞ്ഞതും സുഹൃത്തുക്കളുടെ സഹായം കൊണ്ടാണെന്ന് പോലീസ് കരുതുന്നു. www.kasargodvartha.com
ഹര്‍ത്താല്‍ ദിവസം ഉണ്ടായ ഫുട്‌ബോള്‍ മത്സരത്തിനിടെ രണ്ട് ക്ലബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് ഇടപെട്ട് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ അടിച്ചൊതുക്കിയിരുന്നുവെങ്കിലും ഇതിന്റെ പ്രതികാരവുമായി പ്രതികള്‍ അബ്ദുല്‍ ഖാദറിനെ കാത്തിരിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കൊലനടക്കുന്ന ദിവസം രാത്രി മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും ദുബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. ഗള്‍ഫിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍സുഹൃത്തുക്കളോടൊപ്പം ബോവിക്കാനത്തെത്തിയതായിരുന്നു. ഇതിനിടയിലാണ് നസീറും മറ്റു ചിലരും യുവാവിനെ തടഞ്ഞ് വെട്ടിപ്പരിക്കേല്‍പിച്ചത്. കഴുത്തിനും പുറത്തും മറ്റും നിരവധി വെട്ടേറ്റ അബ്ദുല്‍ ഖാദര്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. www.kasargodvartha.com
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ പൊവ്വലിലെ അഫിയാദ്(22), സത്താദ്(22) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്ന യുവാക്കളെ അപകട നില തരണം ചെയ്തതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അബ്ദുല്‍ ഖാദറിന്റെ ബന്ധുവിന്റെ പരാതിയിലാണ് നസീറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന യുവാക്കളില്‍ നിന്നും ശനിയാഴ്ച മൊഴി രേഖപ്പെടുത്തിയ ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതിനിടെ കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കമ്പികഷ്ണം കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധനക്കായി അയക്കുമെന്ന് പോലീസ് പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് അബ്ദുല്‍ ഖാദറിന്റെ കഴുത്തിന് ആഴത്തില്‍ വെട്ടേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നെഞ്ചിലേക്കും വെട്ടേറ്റിരുന്നു. ഈ മുറിവ് ശ്വാസകോശം വരെ എത്തിയിരുന്നത് കൊണ്ടാണ് യുവാക്കളെ രണ്ടു ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാക്കിയിരുന്നത്. www.kasargodvartha.com
പ്രതി ആരെങ്കിലുമായി സഹായത്തിനായി ബന്ധപ്പെടാന്‍ ശ്രമിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചിലരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. യുവാവിന്റെ ബന്ധിവീടുകളിലും യുവാവ് എത്താന്‍ സാധ്യതയുള്ള ഒളിത്താവളങ്ങളിലും പോലീസ് കാടടച്ചുള്ള പരിശോധനയാണ് നടത്തിവരുന്നത്. പ്രതി എത്രയും പെട്ടെന്ന് തന്നെ പിടിയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്
Keywords: Kasaragod, Kerala, Murder-case, Police, Investigation, Abdul Khader's murder: Police investigation goes on.