ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്
Dec 1, 2016, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 01/12/2016) പൊവ്വലില്‍ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ച സംഭവം നാടിനെ നടുക്കി. ക്ലബുകള്‍ തമ്മിലുള്ള നിസാര പ്രശ്‌നമാണ് ഒരു യുവാവ് കൊല്ലപ്പെട്ടതിനും രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് പ്രകോപനമൊന്നുമില്ലാതെ പ്രതി നസീര്‍ വളപ്പിലെന്ന യുവാവ് ഖാദറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അഫിയാദ്(22), സത്താദ്(22) എന്നിവര്‍ അത്യാസന്ന നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇവരുടെ മൊഴിയെടുക്കാന്‍ പോലീസ് മംഗളൂരുവിലെ ആശുപത്രിയിലെത്തിയിരുന്നുവെങ്കിലും ഐ സി യുവിലായിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ബന്ധുക്കളോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലാണ് പ്രതി നസീറിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. യുവാവ് എത്താന്‍ സാധ്യതയുള്ള ഒളിത്താവളങ്ങളിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും കാടുകളിലും പോലീസ് പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. പ്രതിക്ക് ആരെങ്കിലും സംരക്ഷണം നല്‍കുന്നുണ്ടോ എന്നറിയാനും പോലീസ് രഹസ്യ നിരീക്ഷണം നടത്തിവരുന്നുണ്ട്. വെട്ടേറ്റു മരിച്ച അബ്ദുല്‍ ഖാദറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Also Read:
കള്ളപ്പണക്കാര്‍ ക്യൂവിലാണ്! ബംഗളൂരുവില്‍ എഞ്ചിനീയറുടേയും കരാറുകാരന്റെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് ആറ് കോടി രൂപ, പിടികൂടിയവയില്‍ അഞ്ച് കോടിയോളം പുതിയ നോട്ടുകള്‍
അതേസമയം പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത് വരികയും മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ക്ലബുകള്‍ തമ്മിലുള്ള പ്രശ്‌നമാണെങ്കിലും ഇപ്പോള്‍ സംഭവം ലീഗ് - സിപിഎം സംഘര്‍ഷമായി മാറിയിരിക്കുകയാണ്. സംഘര്‍ഷം പടരാതിരിക്കാന്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. അക്രമത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്.
Related News:
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്