ബി എസ് എന്‍ എല്‍ ടവറിന് അജ്ഞാതര്‍ തീവെച്ചു; അരക്കോടിയോളം രൂപയുടെ നഷ്ടം
Dec 1, 2016, 11:15 IST
ചെറുവത്തൂര്‍: (www.kasargodvartha.com 01/12/2016) ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ബി എസ് എന്‍ എല്‍ എക്‌സ്‌ചേഞ്ചിനോട് ചേര്‍ന്നുള്ള മൊബൈല്‍ ടവര്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് സംഭവം. പെട്രോളും മണ്ണെണ്ണയും ഉപയോഗിച്ച് ടവറിന് തീവെച്ചതാണെന്നാണ് സംശയിക്കുന്നത്. അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പ്രാഥമികമായി 18 ലക്ഷം രൂപയാണ് നഷ്ടംകണക്കാക്കിയിട്ടുള്ളതെന്ന് തീയണച്ച തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എക്‌സ്‌ചെഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടിച്ചവിവരം ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണയ്ക്കുമ്പോഴേക്കും വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. ടവറിന്റെ പവര്‍സ്റ്റേഷനിലെ മെക്രോവേവ് ഒഡിയു, എര്‍ത്ത് കേബിള്‍, അലറാം ബോക്‌സ്, സി പി ആര്‍ ഐ കേബിള്‍, ഔട്ടര്‍ യൂണിറ്റ് ഡി സി കേബിള്‍, 32 എം സി വി കേബിള്‍, ഒമ്പത് ആര്‍ ആര്‍ എസ് കേബിള്‍ തുടങ്ങിവയാണ് കത്തിനശിച്ചത്.
ബി എസ് എന്‍ എല്‍ ടവറില്‍തന്നെ റിലയന്‍സിന്റെ ടവറും പ്രവര്‍ത്തിച്ചിരുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതുകൊണ്ടുതന്നെ നാശനഷ്ടം വലിയതോതില്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെകുറിച്ച് ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Cheruvathur, BSNL, Mobile tower, Fire, Kasaragod, Kerala, BSNL tower set fire, Fire in BSNL tower