ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിന് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന് വീണ്ടും മര്‍ദനം
Dec 2, 2016, 11:37 IST
കുമ്പള: (www.kasargodvartha.com 02/12/2016) ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിന് പോലീസില്‍ പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന് വീണ്ടും മര്‍ദനമേറ്റു. സി.പി.എം ബാഡൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബാഡൂര്‍ തലമുഗറിലെ വേണുഗോപാല (40)നാണ് മര്‍ദനമേറ്റത്. ചെവിക്കും കാലിനും പരിക്കേറ്റ വേണു ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് കനിയാല ക്ഷീര സംഘത്തില്‍ പാല്‍ കൊടുത്തു സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു തന്നെ കാറിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വേണുഗോപാലന്‍ പറഞ്ഞു. സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിടിച്ചു വീഴ്ത്തി അക്രമിക്കുകയായിരുന്നുവെന്നും വേണുഗോപാലന്‍ പരാതിപ്പെട്ടു.
നേരത്തെ ഭാര്യ ഭാര്യ രൂപിക(32), മകന്‍ റിഷാന്‍ (ഒന്ന്) എന്നിവരെയും കൂട്ടി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ രണ്ടംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിനാണ് വേണുഗോപാലന് നേരെ വീണ്ടും അക്രമമുണ്ടായത്. സംഭവത്തില്‍ സയ്യിദ് മുഹമ്മദ് റഫീഖ്, അസീബ്, ബാത്തിഷ, അഷ്‌റഫ്, നാസര്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Related News:
ഭാര്യയേയും കുഞ്ഞിനെയും കൂട്ടി ബൈക്കില്‍ പോവുകയായിരുന്ന സിപിഎം പ്രവര്‍ത്തകനെ രണ്ടംഗ സംഘം മര്‍ദിച്ചതായി പരാതി
Keywords: Kasaragod, Kerala, Assault, Attack, Police, complaint, case, Attack, Bike, Car, hospital, Injured, CPM volunteer assaulted by 5.