ഭാര്യയേയും കുഞ്ഞിനെയും കൂട്ടി ബൈക്കില്‍ പോവുകയായിരുന്ന സിപിഎം പ്രവര്‍ത്തകനെ രണ്ടംഗ സംഘം മര്‍ദിച്ചതായി പരാതി
Dec 1, 2016, 10:37 IST
ബാഡൂര്‍: (www.kasargodvartha.com 01/12/2016) ഭാര്യയേയും കുഞ്ഞിനെയും കൂട്ടി ബൈക്കില്‍ പോവുകയായിരുന്ന സിപിഎം പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞു നിര്‍ത്തി രണ്ടംഗ സംഘം മര്‍ദിച്ചതായി പരാതി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ബാഡൂര്‍ തലമുഗറിലെ വേണുഗോപാല (40)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വേണുഗോപാലനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. ബാഡൂര്‍ സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെ പാചകപ്പുരയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ വേണുഗോപാല്‍ തടഞ്ഞിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തന്നെ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ഭാര്യയേയും കുഞ്ഞിനെയും തള്ളിയിടുകയും ചെയ്തതെന്ന് ആശുപത്രിയില്‍ കഴിയുന്ന വേണുഗോപാല്‍ പറഞ്ഞു.

Keywords: Kasaragod, Kerala, complaint, hospital, Treatment, Assault, Bike, CPM, CPM volunteer assaulted by 2.