ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം
Dec 1, 2016, 17:36 IST
ബോവിക്കാനം: (www.kasargodvartha.com 01.12.2016) കഴിഞ്ഞ ദിവസം പൊവ്വലില്‍ ഫുട്‌ബോള്‍ കളിയെചൊല്ലി ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ടുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊവ്വലിലെ അബ്ദുല്‍ ഖാദര്‍(19) ആണ് വെട്ടേറ്റ് മരിച്ചത്. പൊവ്വലിലെ അഫിയാദ്(22), സത്താദ്(22) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.
വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ബോവിക്കാനം ടൗണില്‍ വെച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ കത്തിക്കുത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അബ്ദുല്‍ ഖാദര്‍ മരിച്ചിരുന്നു. കഴുത്തിനും പുറത്തുമാണ് ഖാദറിന് വെട്ടേറ്റത്. മറ്റുള്ളവരുടെ പരിക്കും ഗുരുതരമാണ്.
Also Read: 'സി പി എമ്മില്‍ പോയപ്പോള്‍ ഐ സി സ് ക്യാമ്പില്‍ പോയ അവസ്ഥ'; കുമ്മനത്തിന്റെയും ഒ രാജഗോപാലിന്റെയും വിഴുപ്പ് ഭാണ്ഡം പേറാന്‍ കഴിയില്ലെന്ന് പറഞ്ഞ് ചെങ്കൊടിയേന്തിയ പി പത്മകുമാര്‍ നാലാം ദിനം ആര്‍ എസ് എസില്‍ തിരിച്ചെത്തി
വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത്, ആദൂര്‍ സിഐ സിബി തോമസ്, എസ്‌ഐ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
Also Read:
കിമ്പളം പോയതു പോകട്ടെ,ശമ്പളമെങ്കിലും കിട്ടിയിരുന്നെങ്കില്‍....
Keywords: kasaragod, Kerala, Bovikanam, Povvel, Assault, Attack, Death, Murder, club-activists-chased-one-murderd-after-stabbing.