ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ; നാലുപേര്‍ പിടിയില്‍
Dec 10, 2016, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 10/12/2016) പെരുമ്പള കപ്പണയടുക്കത്ത് ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞു. ആരാധാനാലയത്തിന് മുന്‍വശംകെട്ടിയ ഷീറ്റും പതാകയും കത്തി. കൂടാതെ ആരാധനാലയത്തിന്റെ ഗ്ലാസും കല്ലേറില്‍ തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഒരാളെ ഓടിച്ചിട്ട് പിടികൂടുകയും ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
സംഭവത്തെതുടര്‍ന്ന് കാസര്‍കോട് ഡി വൈ എസ് പി എംവി സുകുമാരന്‍, ആദൂര്‍ സി ഐ സിബി തോമസ്, കാസര്‍കോട് എസ് ഐ അജിത്ത്, വിദ്യാനഗര്‍ എസ് ഐ കെ കെ പ്രശോഭ്
എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ആരാധനാലയം സന്ദര്‍ശിച്ചു.
കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. സമീപ പ്രദേശവാസികളായ നാലുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് സൂചിപ്പിച്ചു.
ഫോറന്‍സിക് വിദഗ്ദ്ധരടക്കമുള്ള സംഘം പരിശോധനയ്‌ക്കെത്തി. വിദ്യാനഗര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഈപ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കുന്നതിനാണ് ഇത് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
Keywords: Kasaragod, Kerala, Clash, Fire, Stone Pelting, Police, Case, Held, Accused